Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാർഡ്​ വിഭജനം...

വാർഡ്​ വിഭജനം ഒഴിവാക്കാനുള്ള ഓർഡിനൻസിന്​ മന്ത്രിസഭയുടെ അംഗീകാരം

text_fields
bookmark_border
Cabinet-Meeting
cancel

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനം ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സിന് ബുധനാഴ്​ച ചേർന്ന മന്ത്രി സഭ യോഗം അംഗീകാരം നല്‍കി. തദ്ദേശസ്ഥാപനങ്ങളിലെ നിലവിലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ ് നടക്കും.

ഒക്ടോബറിലെ തെരഞ്ഞെടുപ്പിന്​ മുമ്പ്​ വാര്‍ഡ് വിഭജനം നടത്താന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയതോടെയാണ് സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. വാര്‍ഡുകളുടെ എണ്ണം ഓരോന്ന് വീതം വര്‍ധിപ്പിക്കാനായി സര്‍ക്കാര്‍ നിയമം കൊണ്ട് വരികയും, ഡീ ലിമിറ്റേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് മാർഗരേഖ പുറത്തിറക്കുകയും ചെയ്തിരുന്നു. അതിനിടെയാണ്​ കോവിഡ്​ പിടിമുറുക്കുകയും വാർഡ്​ വിഭജന നടപടികൾ അവതാളത്തിലാവുകയും ചെയ്​തത്​.

വാര്‍ഡുകളുടെ എണ്ണം വർധിപ്പിക്കാനായി കൊണ്ടുവന്ന നിയമത്തിലാണ്​ ഓർഡിനൻസ്​ മുഖേന മാറ്റം വരുത്തിയത്​. 2015 ല്‍ വാർഡ്​ അടിസ്ഥാനത്തിൽ തയാറാക്കിയ വോട്ടര്‍പട്ടിക പുതുക്കിയായിരിക്കും തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്.

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനായി കൊണ്ടു വന്ന ഉത്തരവ്​​ സ്​റ്റേ ചെയ്​ത ഹൈകോടതി വിധിക്കെതിരെ കൊണ്ടുവന്ന ഓർഡിനൻസും മന്ത്രിമാരുടെയും എം.എൽ.എമാരുടേയും ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newslocal bodycabinet meetingordinancemalayalam news
News Summary - ordinance to avoide ward spliting -kerala news
Next Story