കോവിഡ് രോഗികൾക്ക് നേരിട്ട് വോട്ട് ചെയ്യാൻ ഒാർഡിനൻസ്
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ദിവസമോ അതിന് രണ്ടുദിവസം മുമ്പോ കോവിഡ് ഉള്‍പ്പെടെ സാംക്രമിക രോഗം ബാധിച്ചവര്‍ക്കും സമ്പര്‍ക്കവിലക്ക് (ക്വാറൻറീൻ) നിര്‍ദേശിക്കപ്പെട്ടവര്‍ക്കും വോട്ടു ചെയ്യാന്‍ അവസരം നല്‍കുന്നതിനായി ഒാർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭേയാഗം തീരുമാനിച്ചു. വോെട്ടടുപ്പിെൻറ അവസാന ഒരു മണിക്കൂര്‍ (വൈകീട്ട് അഞ്ചു മുതല്‍ ആറു വരെ) ആണ് ഇവർക്ക് അവസരം നൽകുക. കേരള പഞ്ചായത്തീരാജ് ആക്ടിലും കേരള മുനിസിപ്പാലിറ്റി ആക്ടിലുമാണ് ഇതിനായി ഭേദഗതി വരുത്തുക. ഒാർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭ ഗവര്ണേറാട് ശിപാര്‍ശ ചെയ്തു.
നിലവിെല നിയമ പ്രകാരം പോളിങ് സമയം രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ്. വൈകുന്നേരം അഞ്ചു മുതല്‍ ആറു വരെ സമയമാണ് സാംക്രമിക രോഗം ബാധിച്ചവര്‍ക്കും സമ്പര്‍ക്ക വിലക്ക് നിര്‍ദേശിക്കപ്പെട്ടവര്‍ക്കും മാത്രം വോട്ട് ചെയ്യുന്നതിനായി മാറ്റിെവക്കാന്‍ ഭേദഗതി നിര്‍ദേശിച്ചത്. നേരത്തേ പുറപ്പെടുവിച്ച ഒാർഡിനൻസ് പ്രകാരം രോഗബാധയുള്ളവര്‍ക്കും ക്വാറൻറീനിൽ കഴിയുന്നവര്‍ക്കും തപാല്‍ വോട്ടിനാണ് അവസരം. ഈ വിഭാഗത്തിലുള്ളവര്‍ തപാല്‍ വോെട്ടടുപ്പിന് മൂന്ന് ദിവസം മുമ്പോ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് നിര്‍ദേശിക്കുന്ന അതിലും കുറഞ്ഞ സമയത്തിനകമോ റിട്ടേണിങ് ഓഫിസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. തപാൽ വോട്ട് അടയാളപ്പെടുത്തിയ വോട്ടര്‍പട്ടിക പോളിങ് ദിവസത്തിന് രണ്ടുദിവസം മുമ്പ് മുദ്രചെയ്ത് നല്‍കുകയും വേണം. തെരഞ്ഞെടുപ്പ് ദിവസമോ രണ്ടു ദിവസം മുമ്പോ രോഗബാധിതരാകുന്നവര്‍ക്കും സമ്പര്‍ക്ക വിലക്ക് നിര്‍ദേശിക്കപ്പെട്ടവര്‍ക്കും ഇതു മൂലം വോട്ടു ചെയ്യാന്‍ കഴിയാത്ത സ്ഥിതിവരും. അതു പരിഹരിക്കാനാണ് നിയമ ഭേദഗതി.
ഇത്തരക്കാർക്ക് പോളിങ് സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തേണ്ട പ്രത്യേക സൗകര്യം സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗ നിര്‍ദേശം തയാറാക്കും. ഇത് തദ്ദേശ വകുപ്പിന് നല്‍കണം. രോഗികൾ പി.പി.ഇ കിറ്റ് അണിയേണ്ടിവന്നേക്കും. ആരോഗ്യ വകുപ്പാണ് ഇത് തീരുമാനിക്കുക. കോവിഡിെൻറ പശ്ചാത്തലത്തില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കും ഏജൻറുമാര്‍ക്കും പ്രത്യേക സംരക്ഷണം നല്‍കുന്നതിന് മാര്‍ഗനിര്‍ദേശങ്ങൾ തയാറാക്കാനും ആരോഗ്യ വകുപ്പിന് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.