മാലിന്യ സംസ്കരണത്തിൽ കർശന നിർദേശവുമായി ഓർഡിനൻസ്
text_fieldsപാലക്കാട്: ഹരിത കർമസേനക്ക് യൂസർ ഫീ നൽകാത്തവർക്ക് തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള സേവനങ്ങൾ നിഷേധിക്കപ്പെടും. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഡിസംബർ ഏഴിന് ഗവർണർ ഒപ്പുവെച്ച 2023 പഞ്ചായത്ത് രാജ്-മുനിസിപ്പൽ ചട്ടം (ഭേദഗതി) ഓർഡിനൻസിലാണ് ഈ നിർദേശം.
ഓർഡിനൻസ് പ്രകാരം മാലിന്യം വേർതിരിക്കൽ, ശേഖരണം, ഗതാഗതം, സംഭരണം, സംസ്കരണം, കൈയൊഴിയൽ എന്നിവ ഇനി മുതൽ തദ്ദേശസ്ഥാപനങ്ങളുടെ അനിവാര്യ ചുമതലയാണ്. സേവനങ്ങൾക്ക് ഹരിത കർമസേനക്ക് ഫീസ് നൽകേണ്ടത് നിയമപരമായ ബാധ്യതയുമാണ്. സേവനങ്ങൾക്ക് യൂസർ ഫീ നിശ്ചയിച്ച് പൊതുജനത്തിൽനിന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് ഈടാക്കാം. 90 ദിവസത്തിലധികം യൂസർ ഫീ അടക്കാതിരിക്കുന്നവർക്ക് പിഴ ചുമത്താം.
യൂസർ ഫീയുടെ 50 ശതമാനമാണ് പിഴത്തുക. ആളൊഴിഞ്ഞ വീടുകളെ ഫീ അടക്കുന്നതിൽനിന്ന് പൂർണമായോ ഭാഗികമായാ ഒഴിവാക്കാം. പിഴത്തുകയായി ലഭിക്കുന്ന തുക സ്വരൂപിച്ച് മാലിന്യ സംസ്കരണ ഫണ്ട് രൂപവത്കരിക്കണം. കോർപറേറ്റുകളിൽനിന്നുള്ള സി.എസ്.ആർ ഫണ്ടും (കോർപറേറ്റ് സോഷ്യൽ റസ്പോൺസിബിലിറ്റി ഫണ്ട്) സ്പോൺസർഷിപ്പുകളും ഇതിനായി സ്വരൂപിക്കാം. ഓരോ ഗ്രാമപഞ്ചായത്തും മാലിന്യസംസ്കരണത്തിന് സ്വകാര്യ ഭൂമി കണ്ടെത്തണം.
പുറമ്പോക്കുകളും ഉപയോഗിക്കാം. മാലിന്യ സംസ്കരണ കേന്ദ്രങ്ങൾക്ക് സമീപമുള്ള താമസക്കാർക്ക് സർക്കാർ പുറപ്പെടുവിക്കുന്നത് പ്രകാരം നികുതി ഇളവുകളോ ക്ഷേമപദ്ധതികൾ ഉൾപ്പെടെ പ്രോത്സാഹനങ്ങളോ ലഭ്യമാക്കാം.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പിഴകൾ
മാലിന്യം മൂടാതെ കൊണ്ടുപോകൽ 5,000 രൂപ
വാണിജ്യ സ്ഥാപനം വൃത്തിഹീനമാകൽ 10,000 വരെ
മാലിന്യം വലിച്ചെറിയൽ 10,000 വരെ
യൂസർ ഫീ നൽകാതിരിക്കൽ 10,000 വരെ
ഉപയോഗിച്ച വെള്ളം പൊതു സ്ഥലങ്ങത്തോ
ജലാശയങ്ങളിലേക്കോ ഒഴുക്കൽ -10,000- 50,000 വരെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.