സംസ്ഥാനത്ത് മരണാനന്തര അവയവദാനം കുറഞ്ഞു
text_fieldsതിരുവനന്തപുരം: അവയവം സ്വീകരിക്കാനുള്ള രോഗികളുടെ കാത്തിരിപ്പ് ഏറുേമ്പാഴും സംസ്ഥാനത്ത് മരണാനന്തര അവയവദാനങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞു. കഴിഞ്ഞവര്‍ഷം ആകെ 60 അവയവങ്ങള്‍ മാത്രമാണ് ദാനം ചെയ്തത്. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിലെ പ്രശ്നങ്ങളും സംശയങ്ങളുമാണ് കുറവിന് കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം, സംസ്ഥാന സർക്കാറിെൻറ ‘മൃതസഞ്ജീവനി’ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് അവയവങ്ങൾക്കായി കാത്തിരിക്കുന്നത് രണ്ടായിരത്തിലധികം രോഗികളാണ്.
മരണാനന്തര അവയവദാനം സംസ്ഥാനത്ത് ആരംഭിച്ച 2012ല്‍ ഒമ്പത് ദാതാക്കളില്‍നിന്നായി 22 പേർക്ക് അവയവങ്ങൾ മാറ്റിവെച്ചു. 2013ല്‍ 36 പേരില്‍നിന്ന് 88ഉം 2014ല്‍ 58 പേരില്‍നിന്ന് 156ഉം അവയവദാനങ്ങൾ നടന്നു. 2015ല്‍ 76 പേരില്‍നിന്ന് 218 പേർക്കാണ് അവയവങ്ങൾ ദാനംചെയ്തത്. എന്നാൽ, 2016ൽ 72 പേരില്‍നിന്ന് 199 പേർക്ക് എന്ന നിലയിൽ കുറവ് രേഖപ്പെടുത്തി. 2017 ആയപ്പോഴേക്കും അവയവദാനത്തിന് തയാറായത് വെറും 18 പേരാണ്, നടന്നത് 60 അവയവദാനം മാത്രം.
മസ്തിഷ്ക മരണം സംബന്ധിച്ചുയർന്ന ആശങ്കകളും കേസുകളും അവയവദാനത്തിന് തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, ജീവിച്ചിരിക്കുന്നവരില്‍നിന്ന് അവയവം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുമില്ല.
ലക്ഷങ്ങളുടെ ഇടപാടുകൾ നടക്കാൻ സാധ്യതയുള്ള മേഖലയായതിനാൽ അവയവദാനത്തിനു പിന്നിലെ കച്ചവട താൽപര്യങ്ങളും സംശയങ്ങൾക്കിട നൽകി. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങൾ തിരിച്ചടിക്ക് ആക്കം കൂട്ടിയെന്ന് മൃതസഞ്ജീവനി നോഡൽ ഒാഫിസർ ഡോ. നോബിൾ ഗ്രേഷ്യസ് ‘മാധ്യമ’ത്തോട് പറഞ്ഞു. നിയമക്കുരുക്കുകൾ പേടിച്ച് അവയവദാന ബോധവത്കരണത്തിൽനിന്ന് ഡോക്ടർമാരും പിന്തിരിയാൻ കാരണമായി. ജനങ്ങൾക്കിടയിലെ ആശങ്കകളും സംശയങ്ങളും ഒഴിവാക്കി സുതാര്യമാക്കാനാണ് മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് സർക്കാർ കർശന നടപടിക്രമങ്ങൾ ഏർെപ്പടുത്തിയത്. അതിെൻറ അടിസ്ഥാനത്തിൽ മാത്രമാണ് അവയവദാനം നടക്കുന്നതെന്നും ഡോ. നോബിൾ ചൂണ്ടിക്കാട്ടി.
2012 മുതൽ ആരംഭിച്ച പദ്ധതി പ്രകാരം കരൾ, വൃക്ക, ഹൃദയം തുടങ്ങി അവയവങ്ങൾ സ്വീകരിച്ചവരിൽ ഭൂരിഭാഗംപേരും ജീവിച്ചിരിപ്പുണ്ട്. 80 മുതൽ 85 ശതമാനം വിജയകരമാണ് ഒാരോ അവയവദാനവും. ഇത് അന്താരാഷ്ട്ര നിലവാരത്തോട് കിടപിടിക്കുന്നതാണെന്നും ഇക്കാര്യങ്ങൾ വിസ്മരിക്കപ്പെടുെന്നന്നും ഡോക്ടർമാരും അഭിപ്രായപ്പെടുന്നു.
മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത് അവയവങ്ങൾക്കായി കാത്തിരിക്കുന്നതിൽ വൃക്കകൾക്കായി 1653 പേരും കരളിനായി 339 പേരും ഹൃദയത്തിനായി 30 പേരുമുണ്ട്. 24 പേർ പാന്‍ക്രിയാസിനും വൃക്കക്കുമായും എട്ടുപേർ കൈക്കായും ഒരാൾ ശ്വാസകോശത്തിനായും പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുന്നു. കാത്തിരിപ്പ് നീളുന്തോറും ഈ രോഗികളുടെ അവസ്ഥയും ഗുരുതരമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.