വൃക്കകളും കരളും നൽകി; സൂരജ് ഇനി മരിക്കാത്ത ഒാർമ
text_fieldsതിരുവനന്തപുരം: കരളും വൃക്കകളും ദാനം ചെയ്ത് സൂരജ് യാത്രയായി. വാഹനാപകടത്തിൽ ഗുരു തര പരിക്കേറ്റ് ചികിത്സയിലിരുന്ന കണ്ണൂര്‍ പിണറായി എരിവെട്ടി കുറ്റിയന്‍ ബസാറില്‍ വ ണ്ണാെൻറവിള വീട്ടില്‍ രത്നാകരെൻറയും സാവിത്രിയുടെയും മകനായ സൂരജിെൻറ (25) മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ അവയവദാനത്തിന് തയാറായത്.
കഴിഞ്ഞ ക്രിസ്മസ് രാത്രിയിൽ വീട്ടിലേക്ക് മടങ്ങവെ കൂത്തുപറമ്പിന് സമീപം ആറാം മൈലിലുണ്ടായ വാഹനാപകടത്തിൽ സൂരജിെൻറ തലക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാർ തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയിലും കോഴിക്കോട് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും മസ്തിഷ്കമരണം സംഭവിച്ചു. പിണറായി പഞ്ചായത്തിലെ ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സൂരജിെൻറ അവയവങ്ങൾ ദാനം നല്കാന് ബന്ധുക്കളും സുഹൃത്തുക്കളും സന്നദ്ധത അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സൂരജിെൻറ രണ്ട് വൃക്കകളും കരളും ദാനം നല്കി. സംസ്ഥാന സര്‍ക്കാറിെൻറ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയാണ് അവയവദാനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ഈ വര്‍ഷത്തെ എട്ടാമത്തെ അവയവദാനമാണ് ഇത്. ആരോഗ്യമന്ത്രി കെ. കെ. ശൈലജയുടെ ഓഫിസിെൻറ നേതൃത്വത്തില്‍, സംസ്ഥാന അവയവദാന സ്പെഷൽ ഓഫിസര്‍ ഡോ. എം.കെ. വിജയകുമാര്‍, സ്റ്റേറ്റ് കണ്‍വീനറും തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യു, നോഡല്‍ ഓഫിസര്‍ ഡോ. നോബിൾ ഗ്രേഷ്യസ് തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. സൂരജിെൻറ സഹോദരന്: സുധീഷ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.