ബി.ജെ.പിയുമായി രാഷ്ട്രീയ സഹകരണത്തിന് കത്തോലിക്കാസഭയുടെ നിയന്ത്രണത്തിൽ സംഘടന
text_fieldsകൊച്ചി: കത്തോലിക്കാസഭയുടെ നിയന്ത്രണത്തിൽ ബി.ജെ.പി മുന്നണി ലക്ഷ്യമാക്കി ക്രൈസ്തവ-ന്യൂനപക്ഷ രാഷ്ട്രീയം പറയാൻ പുതിയ സംഘടന. വിവിധ രാഷ്ട്രീയ പാർട്ടികളിൽ അസംതൃപ്തരായി കഴിയുന്ന ക്രൈസ്തവ നേതാക്കൾ കഴിഞ്ഞ ദിവസം കളമശ്ശേരിയിൽ ഒത്തുചേർന്ന് രൂപവത്കരിച്ച ഭാരതീയ ക്രൈസ്തവ സംഗമം (ബി.സി.എസ്) എന്ന സംഘടനയാണ് സഭയുടെ സഹായത്തോടെ പുതിയ നീക്കം നടത്തുന്നത്. മാർ മാത്യു അറയ്ക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കത്തോലിക്കാസഭ മുൻകൈയെടുത്ത് രൂപവത്കരിച്ച സംഘടനയിൽ എല്ലാ ക്രൈസ്തവ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാനാണ് നീക്കം.
മുൻ എം.എൽ.എ ജോർജ് ജെ. മാത്യു ചെയർമാനും ബി.ജെ.പി നേതാവ് വി.വി. അഗസ്റ്റിൻ ജനറൽ സെക്രട്ടറിയുമായ സംഘടനയുടെ വൈസ് ചെയർമാൻമാർ മുൻ എം.എൽ.എ ജോണി നെല്ലൂർ, പി.എം. മാത്യു, സ്റ്റീഫൻ മാത്യു എന്നിവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.