കെ.എസ്.ഇ.ബി മാനേജ്മെന്റിനെതിരെ സംയുക്ത സമരവുമായി സംഘടനകൾ
text_fieldsതിരുവനന്തപുരം: കെ.എസ്.ഇ.ബി മാനേജ്മെന്റിനെതിരെ അനിശ്ചിതകാല സമരവുമായി ബോർഡിലെ സംഘടനകൾ. ദുര്‍വ്യയമുണ്ടാക്കുന്ന ബോർഡ് തീരുമാനങ്ങള്‍ പിന്‍വലിക്കുക, ഐ.ടി നയം അട്ടിമറിക്കൽ നടപടികളില്‍നിന്ന് പിന്മാറുക, സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യം തടയൽ നീക്കങ്ങളില്‍ നിന്ന് പിന്മാറുക, വൈദ്യുതി ഭവനിലും സമാന ഓഫിസുകളിലും എസ്.ഐ.എസ്.എഫ് സായുധ പാറാവ് ഏര്‍പ്പെടുത്തൽ തീരുമാനം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ പ്രക്ഷോഭം. തിങ്കളാഴ്ച രാവിലെ വൈദ്യുതി ഭവന് മുന്നിൽ സമരം ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
നീണ്ട പോരാട്ടങ്ങളിലൂടെ നേടിയെടുത്ത തൊഴിലവകാശങ്ങൾ സംരക്ഷിക്കാനുള്ള മുന്നേറ്റമായി പ്രക്ഷോഭത്തെ മാറ്റും. അടുത്ത കാലത്തായി മാനേജ്മെന്റ് സ്വീകരിക്കുന്ന ഏകപക്ഷീയ നടപടികള്‍ സ്ഥാപനത്തിന്റെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുന്നു. കാര്യക്ഷമതയോടെ മുന്നോട്ടുപോകുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. കേന്ദ്ര ഓഫിസായ വൈദ്യുതി ഭവന് അടക്കം കേന്ദ്രങ്ങളില്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന്റെ പാറാവ് ഏര്‍പ്പെടുത്തലും ഏകപക്ഷീയ തീരുമാനമാണ്. സംഘടനകളുമായി ചർച്ച നടത്തുന്നതിന്റെ തലേദിവസം തന്നെ ഉത്തരവ് തയാറാക്കിയിരുന്നു.
നേരേത്തതന്നെ ധാരണപത്രവും ഒപ്പിട്ടു. വൈദ്യുതിഭവന് സുരക്ഷാ ഭീഷണിയില്ല. നിലവിൽ രണ്ടര ലക്ഷം രൂപയാണ് സുരക്ഷാ ചെലവ്. ഇനി അതിന്റെ പത്തിരട്ടിയിലധികം മുടക്കേണ്ടി വരുമെന്നും സമരസമിതി കുറ്റപ്പെടുത്തി.ഇത്തരത്തിൽ ദുര്‍വ്യയ സാഹചര്യവും നിലവിലില്ല. വിവിധ ആവശ്യങ്ങള്‍ക്കായി പെന്‍ഷന്‍കാരടക്കം നിരവധി പേര് വൈദ്യുതി ഭവനിലെത്തുന്നുണ്ട്. ഇത് നിയന്ത്രിക്കുകയും അനുമതി നേടിയവർക്ക് മാത്രമായി പരിമിതപ്പെടുകയും ചെയ്യുന്നത് ഗുണകരമല്ല. -സമിതി പറഞ്ഞു..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.