സാമൂഹികനീതി വകുപ്പിെൻറ അനാഥ-അഗതി ദിനാചരണ ഉത്തരവും വിവാദമാകുന്നു
text_fieldsകോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പിെൻറ ‘ഗുരുവന്ദന’ സർക്കുലറിനു പിന്നാലെ സാമൂഹികനീതി വകുപ്പിെൻറ അനാഥ-അഗതി ദിനാചരണ സർക്കുലറും വിവാദമാകുന്നു. മദർ തെരേസയുടെ ജന്മനാളായ ആഗസ്റ്റ് 26ന് ദിനാചരണ ഭാഗമായി അവരുടെ ഫോേട്ടാവെച്ച് പുഷ്പാർച്ചന, പ്രാർഥന തുടങ്ങിയവ സംഘടിപ്പിക്കണമെന്നാണ് സാമൂഹികനീതി വകുപ്പ് ജൂലൈ 30ന് ഇറക്കിയ ഉത്തരവിലെ (നം. ഒസിബി 1-1049/18) നിർദേശം. സംസ്ഥാനത്തെ മുഴുവൻ യതീംഖാനകളിലും വകുപ്പിന് കീഴിലെ എല്ലാ ക്ഷേമസ്ഥാപനങ്ങളിലും ദിനാചരണം നടത്തണമെന്നും ഒാർഫനേജ് കൺട്രോൾ ബോർഡ് ഇതിന് മേൽനോട്ടം വഹിക്കണമെന്നും ഉത്തരവിലുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടർ അനുമതി നൽകിയ ഗുരുവന്ദനം പരിപാടിയുടെ മറപിടിച്ച് തൃശൂർ ചേർപ്പിലെ സഞ്ജീവനി സ്കൂളിൽ കുട്ടികളെ നിർബന്ധിത പാദപൂജ ചെയ്യിപ്പിച്ചതിനെതിരെ പ്രതിഷേധം നടക്കുന്നതിനിടെയാണ് ഇതേ തരത്തിൽ വിവാദമായേക്കാവുന്ന നിർദേശങ്ങളുമായി സാമൂഹികനീതി വകുപ്പ് രംഗത്തുവന്നത്.
മുസ്ലിം മാനേജ്മെൻറിനു കീഴിലെ അനാഥശാലകളിലും ക്ഷേമസ്ഥാപനങ്ങളിലും മദർ തെരേസയുടെ ചിത്രംെവച്ച് പ്രാർഥനയും പുഷ്പാർച്ചനയും നടത്തണമെന്നത് വിശ്വാസപരമായ കാരണങ്ങളാൽ സാധിക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇൗ സാഹചര്യത്തിൽ ഉത്തരവിനെതിരെ വിവിധ ഒാർഫനേജ് മാനേജ്മെൻറുകൾ സർക്കാറിൽ സമ്മർദം ചെലുത്തിവരുകയാണ്. മതേതര സമൂഹത്തിന് യോജിക്കാത്ത ഉത്തരവുകൾ അധികൃതരുടെ ഭാഗത്തുനിന്ന് നിരന്തരമുണ്ടാവുന്നതിനെതിരെ ജനാധിപത്യ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.