അംഗീകാരം റദ്ദാക്കാനുള്ള നീക്കത്തിനെതിരെ അനാഥാലയ മാനേജ്മെൻറുകൾ
text_fieldsകോഴിക്കോട്: ജുവെനെൽ ജസ്റ്റിസ് ആക്ടിൽ രജിസ്റ്റർ ചെയ്യാത്ത അനാഥാലയങ്ങളുടെ അംഗീകാരം റദ്ദാക്കാനുള്ള നീക്കത്തിനെതിരെ യതീംഖാന മാനേജ്മെൻറുകൾ.
ഇതുസംബന്ധിച്ച് സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിലും യതീംഖാനകളുടെ നിലനിൽപ് േചാദ്യം ചെയ്യുന്ന നീക്കമാണ് സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് മാനേജ്മെൻറുകൾ ചൂണ്ടിക്കാട്ടുന്നു. അനാഥാലയങ്ങൾ അടച്ചുപൂട്ടുകയാണെങ്കിൽ സർക്കാർ നിർദേശിക്കുന്ന സ്ഥാപനങ്ങളിലേക്ക് മാറ്റാൻ അസോസിയേഷൻ ഒാഫ് ഒാർഫനേജസ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും ലഭ്യമാക്കി സംസ്ഥാനത്തെ ആയിരത്തിലധികം അനാഥാലയങ്ങളിൽ പഠിക്കുന്ന അരലക്ഷം കുട്ടികളെ ഏറ്റെടുക്കാൻ സർക്കാർ സന്നദ്ധമാകണം. ബാലനീതി നിയമപ്രകാരം കുട്ടികളുടെ സംരക്ഷണം സർക്കാറിെൻറ ബാധ്യതയാണെന്നും ഇത് സേവന സന്നദ്ധമായി പ്രവർത്തിക്കുന്ന അനാഥാലയ പ്രവർത്തകരെ ഏൽപിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും യോഗം വിലയിരുത്തി.
അനാഥ കുട്ടികളെ തെരുവിെൻറ മക്കളാക്കി സാമൂഹിക ദുരന്തത്തിലേക്ക് തള്ളിവിടുന്ന സാഹചര്യം സർക്കാർ ഒഴിവാക്കണം. ബാലനീതി നിയമം നടപ്പാക്കുന്നതുമൂലം സ്ഥാപനങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയും പ്രവേശനം ഉൾപ്പെടെയുള്ള ഭരണപ്രതിസന്ധിയും പരിഹരിക്കാൻ സർക്കാർ തയാറാകുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി.
സംസ്ഥാന പ്രസിഡൻറ് ഫാ. മാത്യു കെ. ജോൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ. പരീക്കുട്ടി ഹാജി, സംസ്ഥാന, ജില്ല ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.