മൃതദേഹത്തെച്ചൊല്ലി ഒാർത്തഡോക്സ്-യാക്കോബായ തർക്കം
text_fieldsകായംകുളം: മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി കായംകുളത്ത് വീണ്ടും ഒാർത്തഡോക്സ്- യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം. വയോധികയുടെ മൃതദേഹം ഏഴ് ദിവസമായി മോർച്ചറ ിയിൽ. യാക്കോബായ ഇവകാംഗം ഭരണിക്കാവ് മഞ്ഞാടിത്തറ തോപ്പിൽ മറിയാമ്മ ഫിലിപ്പിെൻറ (84) സം സ്കാര ചടങ്ങുകളാണ് നീളുന്നത്.
കാദീശ ഒാർത്തഡോക്സ് സെമിത്തേരിയിലാണ് യാക്കോബായ വിഭാഗക്കാരുടെ സംസ്കാരച്ചടങ്ങുകൾ നടക്കുന്നത്. സെമിത്തേരിയുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായി നിലനിൽക്കുന്ന ഇവിടെ കോടതി ഉത്തരവിെൻറ ബലത്തിലാണ് യാക്കോബായക്കാരുടെ സംസ്കാരച്ചടങ്ങുകൾ നടന്നിരുന്നത്. യാക്കോബായ പള്ളിയിലും തുടർന്ന് സെമിത്തേരിക്ക് സമീപവും െവച്ച് സംസ്കാര ശുശ്രൂഷകൾ നടത്തിയശേഷം ബന്ധുക്കൾ മൃതദേഹം സെമിത്തേരിയിൽ സംസ്കരിക്കുകയായിരുന്നു പതിവ്.
2017നുശേഷം 13 സംസ്കാരച്ചടങ്ങുകളാണ് കോടതിയുടെ കനിവിൽ നടന്നത്. എന്നാൽ, കഴിഞ്ഞ ദിവസമുണ്ടായ സുപ്രീംകോടതി ഉത്തരവിലൂടെ ഇൗ അവകാശവും യാക്കോബായക്കാർക്ക് നഷ്ടമാകുകയായിരുന്നു. 1934ലെ ഭരണഘടന അംഗീകരിച്ച് സംസ്കാരച്ചടങ്ങുകൾ നടത്തണമെന്നാണ് ഒാർത്തഡോക്സ് പക്ഷത്തിെൻറ ആവശ്യം. ഈ ഭരണഘടന അംഗീകരിക്കുന്ന ഓർത്തഡോക്സ് സഭ വൈദികൻ ചടങ്ങിന് നേതൃത്വം നൽകണമെന്ന നിർദേശം അംഗീകരിക്കാൻ വീട്ടുകാരും യാക്കോബായ വിഭാഗക്കാരും തയാറല്ല. തങ്ങളുടെ വിശ്വാസത്തിനനുസരിച്ച് സംസ്കാരം നടത്തണമെന്നാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.