സമാധാന ചർച്ചയെന്ന യാക്കോബായ നിലപാട് തള്ളി ഒാർത്തഡോക്സ് സഭ
text_fieldsകോട്ടയം: മലങ്കര സഭ തർക്കത്തിൽ സമാധാന ചർച്ചയെന്ന യാക്കോബായ വിഭാഗം നിലപാട് തള്ളി ഒാർത്തഡോക്സ് സഭ. പരമോന്നത നീതിപീഠത്തിൽനിന്ന് ലഭിച്ച വിധിയെ മാനിക്കാത്തവരുമായി ചർച്ച എങ്ങനെ സാധ്യമാകുമെന്ന് ഒാർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. നിയമങ്ങൾ പാലിക്കാതിരിക്കുകയും മധ്യസ്ഥ ചർച്ചക്ക് മുന്നോട്ടുവരുകയും ചെയ്യുന്നത് ദുരുദ്ദേശ്യപരമാണ്. സുപ്രീംകോടതി വിധിയിലൂടെ ഉണ്ടാകുന്ന സമാധാനത്തിലാണ് വിശ്വാസം.
വിധിയുടെ അടിസ്ഥാനത്തിലുള്ള സമാധാനശ്രമങ്ങളുമായി മാത്രമേ സഹകരിക്കൂ. അതിനെ ദുർബലപ്പെടുത്തുന്ന രീതിയിൽ പാത്രിയാർക്കീസ് ബാവ അടക്കം ആരുമായും ചർച്ചക്കില്ലെന്നും കാതോലിക്ക ബാവ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പാത്രിയാർക്കീസ് വിഭാഗത്തിെൻറ അപ്പീലിലാണ് സുപ്രീംകോടതി വിധിയുണ്ടായത്. മുമ്പും മധ്യസ്ഥർ ഇടപെടുകയും പല കരാറുകളും ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ, മറുവിഭാഗം എപ്പോഴും അത് ലംഘിച്ചു. അതിനാൽ സുപ്രീംകോടതി വിധിയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയാറല്ല.
1934ലെ ഭരണഘടന അംഗീകരിക്കുമെന്ന് യാക്കോബായ സഭ കാതോലിക്ക ബാവതന്നെ കോടതിെയ അറിയിച്ചിരുന്നതാണ്. വിധി എതിരായതോടെ ഇതിനെതിരെ രംഗത്തുവരുന്നത് വിശ്വാസികളെ കബളിപ്പിക്കലാണ്.
സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാറിെൻറ നിലപാട് സ്വാഗതാർഹമാണ്. മറ്റുചിലർ ആയിരുന്നെങ്കിൽ അങ്ങനെ ആകുമായിരുന്നില്ല. കഴിഞ്ഞ സർക്കാറിെൻറ കാലത്താെണങ്കിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കി പള്ളികൾ അടച്ചിടുമായിരുന്നു. ഇൗ സർക്കാർ നിയമം നടപ്പാക്കാൻ ശ്രമിക്കുമെന്ന സൂചനയാണ് നൽകുന്നത്. നിയമം അനുസരിച്ചാൽ സമാധാനം തനിയെ വരും. സുപ്രീംകോടതി വിധിയെ പാത്രിയാർക്കീസ് വിഭാഗത്തിലെ നിഷ്പക്ഷർ സ്വാഗതം ചെയ്യുന്നുണ്ട്.
ഒരു ദേവാലയവും ഒാർത്തഡോക്സ് സഭ പിടിച്ചെടുക്കില്ല. വിധിക്കുശേഷം 13 പള്ളികൾ തുറന്നു. 1934ലെ സഭ ഭരണഘടന അംഗീകരിക്കുന്നവർക്ക് എപ്പോഴും മടങ്ങിവരാം. സമാധാനവും െഎക്യവും ആഗ്രഹിക്കുന്നവർ യുദ്ധത്തിനുള്ള വെല്ലുവിളി അവസാനിപ്പിക്കണം.
എതിർവിഭാഗത്തിന് പുതിയ പള്ളികളോ സൗകര്യങ്ങളോ ഒരുക്കാൻ അവകാശമുണ്ട്. അതിന് തങ്ങൾ എതിരല്ല. പാത്രിയാർക്കീസ് വിഭാഗത്തിൽനിന്ന് മെത്രാപ്പോലീത്തമാർ വന്നാൽ അവരെ സ്വീകരിക്കുന്ന കാര്യം സഭസമിതികൾ തീരുമാനിക്കും.
ഒാർത്തഡോക്സ് സഭയിലേതുേപാലെ നടപടിക്രമങ്ങൾ പാലിച്ച് മേൽപട്ട സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടവരല്ല ഇത്തരം മെത്രാപ്പോലീത്തമാരെന്നും ബാവ പറഞ്ഞു. മാത്യൂസ് മാർ സേവേറിയോസ്, ഡോ. സഖറിയാസ് മാർ അപ്രേം എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.