Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപള്ളിത്തർക്ക നിയമ...

പള്ളിത്തർക്ക നിയമ നിർമാണം; എം.വി. ഗോവിന്ദനുമായി ഓർത്തഡോക്സ് സഭാ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
പള്ളിത്തർക്ക നിയമ നിർമാണം; എം.വി. ഗോവിന്ദനുമായി ഓർത്തഡോക്സ് സഭാ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി
cancel

കോട്ടയം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി ഓർത്തഡോക്സ് സഭാ പ്രതിനിധികൾ കൂടിക്കാ​ഴ്ച നടത്തി. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കോട്ടയത്ത്​ എത്തിയപ്പോൾ വെള്ളിയാഴ്ച രാത്രിയായിരുന്നു കൂടിക്കാഴ്ച.

പള്ളിത്തർക്ക നിയമ നിർമാണത്തിലെ അതൃപ്തി സഭാ പ്രതിനിധികൾ എം.വി. ഗോവിന്ദനെ അറിയിച്ചു. ഓർത്തഡോക്സ്​ സഭക്ക്​ അനുകൂലമായി സുപ്രീം കോടതി അന്തിമവിധി പ്രഖ്യാപിച്ച വിഷയത്തിൽ സർക്കാർ ഇടപെടൽ നീതിയല്ല. മറുവിഭാഗം കോടതി ഉത്തരവ്​ അംഗീകരിക്കുകയാണ്​ വേണ്ടത്​. പള്ളിത്തർക്ക നിയമനിർമാണത്തിൽനിന്ന്​ പിന്മാറണമെന്നും സഭാ നേതൃത്വം ആവശ്യപ്പെട്ടു.

രാവിലെ വിഷയത്തിൽ സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി ഓർത്തഡോക്സ് സഭ രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV govindanOrthodox Church
News Summary - Orthodox Church representatives discussion with MV govindan
Next Story