ഒാർത്തഡോക്സ് വൈദികരുടെ പീഡനം; യുവതിയെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു
text_fieldsകൊച്ചി: കുമ്പസാര രഹസ്യം മറയാക്കി ഓർത്തഡോക്സ് സഭാ വൈദികർ ബലാൽസംഗം ചെയ്തെന്ന കേസിൽ പരാതിക്കാരിയായ യുവതിയെ തെളിവെടുപ്പിനായി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ എത്തിച്ചു. ഹോട്ടൽ രേഖകളും മറ്റും വിവരങ്ങളും യുവതിയിൽ നിന്നും അന്വേഷണ സംഘം നേരത്തെ ചോദിച്ചറിഞ്ഞിരുന്നു രുന്നു.
പ്രതികളിലൊരാളായ ഫാദർ എബ്രഹാം വർഗീസ് യുവതിയെ പീഡിപ്പിച്ച കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ പരാതിക്കാരിയെ നേരിട്ട് എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. 2016,17 വർഷങ്ങളിൽ യുവതിയെ ഈ ഹോട്ടലിൽ വെച്ച് ബലാത്സംഗത്തിനിരയാക്കി എന്നാണ് പരാതി. വൈദികനൊപ്പം യുവതി ഹോട്ടലിൽ എത്തിയതിെൻറ രേഖകൾ നേരത്തെ യുവതിയുടെ ഭർത്താവ് അന്വേഷണ സംഘത്തിന് നൽകിയിരുന്നു.
കഴിഞ്ഞ ദിവസം ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പരാതി ശരിവെക്കുന്ന കൂടുതൽ രേഖകളും അന്വേഷണ സംഘം കണ്ടത്തി. അതിനാലാണ് പരാതിക്കാരിയെ നേരിട്ടെത്തിച്ച് ആദ്യ ഘട്ട തെളിവെടുപ്പ് നടത്തിയത്. അതിനിടെ ഒളിവിൽ പോയ വൈദികർക്കായുള്ള തിരച്ചിൽ അന്വേഷണസംഘം ഊർജിതമാക്കി. വൈദികരുടെ വീടുകളിലെത്തി അന്വേഷണസംഘം വിവരം ശേഖരിച്ചു. ഇവരുടെ ബന്ധുക്കൾ ഫോണിൽ സംസാരിക്കുന്നുണ്ടോ എന്നും നിരീക്ഷിക്കുന്നുണ്ട്.
അതേസമയം, നാളെ ദേശീയ വനിതാ കമ്മീഷൻ തിരുവല്ലയിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമായ ശേഷം മാത്രമേ പ്രതികളുടെ അറസ്റ്റ് ഉണ്ടാകുയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.