വൈദികരുെട പീഡനം: മുഖ്യപ്രതി എബ്രഹാം വർഗീസിെൻറ വീട്ടിൽ പരിശോധന
text_fieldsകൊല്ലം: കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി എബ്രഹാം വർഗീസിെൻറ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തി. ഡിവൈ.എസ്.പി ജോസി ചെറിയാന്റെ നേതൃത്തിലാണ് പരിശോധന നടന്നത്.
കേസിൽ രണ്ടാം പ്രതി ജോബ് മാത്യുവിെൻറയും എബ്രഹാം വർഗീസിെൻറയും നാലാം പ്രതിയായ ജെയ്സ്.കെ ജോർജിെൻറയും മുൻകൂർ ജാമ്യാപേക്ഷ നേരതെത കോടതി തള്ളിയിരുന്നു. ജോബ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. ഒന്നാം പ്രതിയും നാലാം പ്രതിയും പൊലീസിനു പിടികൊടുത്തിട്ടില്ല.
വിവാഹ വാഗ്ദാനം നൽകി 1999 നവംബർ മുതൽ ഒന്നാം പ്രതി ലൈംഗിക ചൂഷണം നടത്തിയെന്നാണ് യുവതിയുടെ മൊഴി. ഒന്നാം പ്രതി മറ്റൊരാളെ വിവാഹം കഴിച്ച 2002വരെ പീഡനം തുടർന്നു. വിവരങ്ങൾ പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി 2005ൽ പീഡനം പുനരാരംഭിച്ചു. ഒന്നാം പ്രതി േജാലി ചെയ്യുന്ന തിരുവല്ലയിലെ സ്കൂളിലായിരുന്നു ഇത്. 2017വരെ ചൂഷണം തുടർന്നുവെന്നും യുവതിയുടെ മൊഴിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.