Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ഒാർത്തഡോക്‌സ്-യാക്കോബായ സഭാ തർക്കം ഉപകരിക്കുന്നത്​ സ്ഥാ​പി​ത താ​ൽ​പ​ര്യ​ക്കാ​ർ​ക്ക്​ -​ ഹൈകോടതി

text_fields
bookmark_border
High court
cancel

കൊ​ച്ചി: ഒാ​ർ​ത്ത​ഡോ​ക്‌​സ്-​യാ​ക്കോ​ബാ​യ സ​ഭാ ത​ർ​ക്കം സ്ഥാ​പി​ത താ​ൽ​പ​ര്യ​ക്കാ​ർ​ക്കാ​ണ്​ ഉ​പ​ക​രി​ക്കു​ന്ന​തെ​ന്ന്​ ഹൈ​കോ​ട​തി. വി​ശ്വാ​സി​ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണ്​ ത​ർ​ക്ക​ങ്ങ​ളെ​ന്ന്​ ക​രു​തു​ന്നി​ല്ല.

മ​ല​ങ്ക​ര സ​ഭാ ത​ർ​ക്ക​ത്തി​ലെ കോ​ട​തി​യു​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ൻ പ​ള്ളി​ക​ളി​ലേ​ക്ക് പൊ​ലീ​സി​നെ അ​യ​ക്കു​ന്ന​തി​ൽ കോ​ട​തി​ക്ക് പ്ര​ത്യേ​കി​ച്ച് സ​ന്തോ​ഷ​മൊ​ന്നു​മി​ല്ല. പൊ​ലീ​സി​നെ അ​യ​ക്കു​ന്ന​ത് അ​വ​സാ​ന​ത്തെ മാ​ർ​ഗ​മെ​ന്ന നി​ല​യി​ലാ​ണ്.

കോ​ട​തി ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ൻ അ​തേ നി​വൃ​ത്തി​യു​ള്ളൂ​വെ​ങ്കി​ൽ ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ ചു​മ​ത​ല സ​ന്തോ​ഷ​ത്തോ​ടെ നി​റ​വേ​റ്റു​മെ​ന്നും ജ​സ്​​റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ വാ​ക്കാ​ൽ പ​റ​ഞ്ഞു.

സ​ഭാ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് വി​വി​ധ പ​ള്ളി​ക​ളി​ൽ പൊ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഒ​രു​കൂ​ട്ടം ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്ക​െ​വ​യാ​ണ്​ സിം​ഗി​ൾ ബെ​ഞ്ചി​െൻറ നി​രീ​ക്ഷ​ണം.

മ​ല​ങ്ക​ര​സ​ഭ​യി​ൽ വി​വി​ധ പ​ക്ഷ​ങ്ങ​ളോ 1934ലെ ​ഭ​ര​ണ​ഘ​ട​ന ലം​ഘി​ക്കു​ന്ന ന​ട​പ​ടി​ക​ളോ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന്​ കോ​ട​തി വ്യ​ക്ത​മാ​ക്കി. സു​പ്രീം​കോ​ട​തി വി​ധി വ​ന്ന​തോ​ടെ നി​യ​മ​പോ​രാ​ട്ട​ത്തി​െൻറ പാ​ത അ​വ​സാ​നി​ച്ചെ​ന്ന് ര​ണ്ടു​വി​ഭാ​ഗ​മാ​യി തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന​വ​ർ തി​രി​ച്ച​റി​യ​ണം.

ഇ​ക്കാ​ര്യ​ത്തി​ൽ ക​ക്ഷി​ക​ൾ കോ​ട​തി​യി​ൽ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ൾ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്നും പ്ര​ശ്നം എ​ങ്ങ​നെ പ​രി​ഹ​രി​ക്കാ​മെ​ന്ന് സാ​ഹ​ച​ര്യം വി​ശ​ക​ല​നം ചെ​യ്ത്​ ഇ​രു​പ​ക്ഷ​ത്തെ​യും വി​വേ​ക​ശാ​ലി​ക​ൾ തീ​രു​മാ​നി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഹ​ര​ജി ഈ ​മാ​സം 26ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OrthodoxJacobitehigh court
News Summary - Orthodox-Jacobite dispute Kerala HC
Next Story