Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈംഗിക പീഡനം:...

ലൈംഗിക പീഡനം: ഒാർത്തഡോക്സ് വൈദികരുടെ അറസ്റ്റ് തടയാനാവില്ല -ഹൈകോടതി

text_fields
bookmark_border
orthodox Fathers
cancel

കൊച്ചി: യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ച ഒാർത്തഡോക്സ് വൈദികർക്ക് തിരിച്ചടി. അറസ്റ്റ് തടയാനാവില്ലെന്നും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനുമാകില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, യുവതി ബിഷപ്പിന് നൽകിയ പരാതി വിശ്വാസയോഗ്യമാണോയെന്ന കാര്യവും വൈദികർക്കെതിരെ മൊഴിയുണ്ടോയെന്നതും കോടതിക്ക് പരിശോധിക്കേണ്ടതുണ്ട്. അതിനാൽ സർക്കാർ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകണമെന്നും കോടതി വ്യക്തമാക്കി. വൈദികരുടെ മുൻകൂർ ജാമ്യ ഹരജി കോടതി വീണ്ടും തിങ്കളാഴ്ച പരിഗണിക്കും. 

അതേസമയം, കേസിൽ മൊഴിയെടുപ്പും തെളിവ് ശേഖരണവും പുരോഗമിക്കുന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യം നൽകരുതെന്നാണ് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടത്. 

കേസെടുത്തതിന് പിന്നാലെയാണ് ഒാ​ർ​ത്ത​ഡോ​ക്​​സ്​ വൈ​ദി​ക​രിൽ ഉൾപെട്ട രണ്ടുപേർ മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചത്. നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി ഫാ. എബ്രഹാം വർഗീസ്, ഫാ.ജോബ് മാത്യു എന്നിവരാണ് കോടതിയെ സമീപിച്ചത്.  തങ്ങൾക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയെ സമീപിച്ചത്. യുവതിയുടെ പരാതിയിൽ നാല് വൈദികർക്കെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

അതിനിടെ, കേസിന്‍റെ എഫ്.ഐ.ആർ റിപ്പോർട്ട് ക്രൈംബ്രാഞ്ച് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് വൈദികർക്കെതിരെ കേസെടുത്തത്. ഫാ. ജെയ്സ് കെ.ജോർജ്, ഫാ. ജോണ്‍സണ്‍ വി.മാത്യു, ഫാ. ജോബ് മാത്യു എന്നിവരാണ് കേസിലുൾപ്പെട്ട മറ്റു വൈദികർ.

ഇടവക വികാരിയായിരുന്ന എബ്രഹാം വർഗീസ് 16 വയസ്സ്​​ മുതൽ തന്നെ പീഡിപ്പിച്ചിരുന്നതായി​ വീട്ടമ്മ പറയുന്നു. ഇക്കാര്യം വിവാഹശേഷം ഫാ. ജോബ് മാത്യുവിനോട് കുമ്പസരിച്ചു. ഇൗ വിവരം ഭർത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി ജോബ് മാത്യു പലവട്ടം പീഡിപ്പിച്ചു. ഒപ്പം പഠിച്ച ഫാദര്‍ ജോണ്‍സണ്‍ വി.മാത്യുവിനോട്​ വൈദികരുടെ ചൂഷണം തുറന്നുപറഞ്ഞതായി സ്ത്രീ മൊഴി നൽകി. ഇതോടെ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി ഫാ. ജോണ്‍സണ്‍ വി.മാത്യുവും പീഡിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്​ റിപ്പോർട്ടിൽ പറയുന്നു.

മോ‌ർഫ് ചെയ്ത ചിത്രങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. വീടുകളിലും ആഡംബര ഹോട്ടലുകളിലും ​െവച്ചായിരുന്നു പീഡനമെന്നും മൊഴിയിലുണ്ട്. മാനസികനില തെറ്റുമെന്ന സ്ഥിതിയായപ്പോഴാണ് ഫാ. ജെയ്സ് കെ.ജോർജിന് മുന്നിൽ കൗണ്‍സലിങ്ങിന് പോയത്. ഇതോടെ പീഡനവിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കൊച്ചിയിലെ ഹോട്ടലിൽവെച്ച് ഈ വൈദികനും പീഡിപ്പിച്ചു.

ഹോട്ടലി​​​​​​​​െൻറ ബിൽ നൽകാൻ സുഹൃത്തി​​​​​​​​െൻറ വീട്ടിൽനിന്ന്​ ഏഴര പവൻ സ്വര്‍ണം മോഷ്​ടിക്കേണ്ട ഗതികേട്​ വ​ന്നെന്നും യുവതിയുടെ മൊഴിയിലുണ്ട്​. ഹോട്ടൽ ബിൽ ഇ-മെയിലിൽ കണ്ടതോടെയാണ് വൈദികരുടെ ചൂഷണം ഭ‍ര്‍ത്താവ് അറിഞ്ഞത്​. തുടർന്ന്​ ഭർത്താവ്​ തന്നെ വീട്ടിലേക്ക്​ മടക്കിയയച്ചതായും യുവതി വെളിപ്പെടുത്തി​. ൈക്രംബ്രാഞ്ച്​ വീട്ടമ്മയുടെ  രഹസ്യമൊഴി ഒൗദ്യോഗികമായി രേഖപ്പെടുത്തും. െഎ.ജി ശ്രീജിത്തി​​​​​​​​െൻറ നേതൃത്വത്തിൽ എസ്​.പി സാബുമാത്യുവി​​​​​​​​െൻറ നേതൃത്വത്തിലാണ്​ അന്വേഷണം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkerala newsmalayalam newsinterim bailOrthodox priestsexc scandal
News Summary - Orthodox Priest Interim Bail Highcourt-Kerala news
Next Story