യുട്യൂബിലൂടെ സ്വഭാവഹത്യ: വൈദികനെതിരെ വീട്ടമ്മയുടെ പരാതി
text_fieldsപത്തനംതിട്ട: വൈദികരുടെ ലൈംഗിക പീഡനത്തിനിരയായ വീട്ടമ്മയെ യു ട്യൂബ് വിഡിയോയിലൂടെ അപമാനിച്ച കേസിലെ ഒന്നാം പ്രതി ഫാ. എബ്രഹാം വർഗീസിനെതിരെ പരാതി. വൈദികൻ സ്വഭാവഹത്യക്ക് ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വീട്ടമ്മ പരാതി നൽകിയത്. പ്രത്യേക അന്വേഷണസംഘം യുവതിയുടെ വീട്ടിലെത്തി പരാതി സ്വീകരിച്ചു.
വീട്ടമ്മക്ക് സ്വഭാവദൂഷ്യമുണ്ടെന്നും താൻ ഒളിവിലല്ലെന്നും തുടങ്ങിയ കാര്യങ്ങളാണ് ഫാ. എബ്രഹാം വർഗീസ് വിഡിയോയിലൂടെ പറയുന്നത്. എബ്രഹാം വർഗീസ് തന്നെ നേരിട്ട് പറയുന്ന രീതിയിലാണ് വിഡിയോ ചിത്രീകരിച്ചിരുന്നത്. ഒരു മാസമായി ഒാർത്തഡോക്സ് ൈവദികരുമായി ബന്ധപ്പെട്ട അപവാദങ്ങളെ സംബന്ധിച്ച വിശദീകരണമാണ് ഇവിടെ നൽകുന്നത് എന്നു പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ഇൗ പെൺകുട്ടിക്ക് 13 വയസ്സുള്ളപ്പോൾ താൻ കേരളം വിട്ടുപോയതാണ്. പെൺകുട്ടി ആരോപിക്കുന്ന 16 വയസ്സിൽ കോട്ടയം സെമിനാരിയിൽ രണ്ടാം വർഷ വൈദിക വിദ്യാർഥിയാണ്.
പരാതിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണ്. മാധ്യമങ്ങളിൽ വൈദികൻ ഒളിവിലാണ് എന്നും മറ്റുമുള്ള തീർത്തും അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും ഫാ. എബ്രഹാം വർഗീസ് പറഞ്ഞു. തുടർന്നാണ് വീട്ടമ്മക്ക് സ്വഭാവദൂഷ്യമുണ്ടെന്നും മറ്റുമുള്ള പരാമർശങ്ങൾ നടത്തിയത്. വിവാദമായതോടെ യുട്യൂബിൽ അപ്ലോഡ് ചെയ്ത വിഡിയോ പിൻവലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.