മൃതദേഹങ്ങൾക്ക് ഓര്‍ത്തഡോക്സ്, യാക്കോബായ വ്യത്യാസമുണ്ടോയെന്ന് ഹൈകോടതി
text_fieldsകൊച്ചി: മൃതദേഹങ്ങള്‍ക്കും ഓര്‍ത്തഡോക്സ്, യാക്കോബായ വ്യത്യാസമുണ്ടോയെന്ന് ഹൈകോടത ി. ഇത്തരം പ്രശ്നങ്ങളുടെ പേരിൽ മൃതദേഹം സംസ്കരിക്കുന്നത് വൈകാൻ അനുവദിക്കാനാവി ല്ലെന്നും ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഈ മാസം 16ന് മരിച്ച ഓര്‍ത്തഡോക്സ് വിഭാഗത്തില്‍പെട്ട 97കാരിയുട െ മൃതദേഹം പള്ളിയില്‍ അടക്കം ചെയ്യാന്‍ പൊലീസ് സംരക്ഷണം തേടി ട്രസ്റ്റി എം.പി. ബാബു നല്ക ിയ ഹരജി പരിഗണിക്കവേയാണ് ഡിവിഷൻ ബെഞ്ചിെൻറ വാക്കാൽ പരാമർശമുണ്ടായത്. ഹരജി പരിഗ ണിക്കവേ, മൃതദേഹം പള്ളിയില്‍ അടക്കുന്നതിനോട് ഒരു വിയോജിപ്പുമില്ലെന്ന് യാക്കോബായ വിഭാഗം കോടതിയെ അറിയിച്ചു.
തുടര്‍ന്ന് 97കാരിയുടെ മൃതദേഹം 21ന് പള്ളി സെമിത്തേരിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം വികാരി ഫാ. സ്കറിയ വട്ടക്കാട്ടിലിെൻറ നേതൃത്വത്തില്‍ അടക്കണമെന്ന് കോടതി ഉത്തരവിട്ടു. പകല്‍ മൂന്നിനും ആറിനും ഇടയിലാണ് സംസ്കാരം നടത്തേണ്ടത്. റൂറല്‍ ജില്ല പൊലീസ് മേധാവി, മൂവാറ്റുപുഴ ഡിവൈ.എസ്.പി, പിറവം എസ്.എച്ച്.ഒ എന്നിവര്‍ ഇതിന് മതിയായ സംരക്ഷണം നല്‍കണം. പള്ളിയുമായി ബന്ധപ്പെട്ട മറ്റ് നിയമനടപടികള്‍ നടക്കട്ടെയെന്നും കോടതി വ്യക്തമാക്കി.
രാവിലെ അപേക്ഷ പരിഗണിച്ച മറ്റൊരു ഡിവിഷന് ബെഞ്ച് വാദം കേള്‍ക്കുന്നതില്‍നിന്ന് പിന്മാറിയിരുന്നു. മൃതദേഹങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കേരള ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ ഇടപെടൽ ആവശ്യമുണ്ടോയെന്ന് കോടതി ആരാഞ്ഞെങ്കിലും സുപ്രീംകോടതി വിധി നടപ്പാക്കിയാല്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ഓര്‍ത്തഡോക്സ് വിഭാഗം മറുപടി നല്കി.
സഭതര്‍ക്കം: യാക്കോബായ വിശ്വാസിയുടെ സംസ്കാരച്ചടങ്ങ് സെമിത്തേരിക്ക് പുറത്ത്
കോലഞ്ചേരി: യാക്കോബായ-ഓര്‍ത്തഡോക്സ് സഭതര്ക്കത്തെതുടർന്ന് യാക്കോബായ വിശ്വാസിയുടെ സംസ്കാരം പള്ളി സെമിത്തേരിക്ക് പുറത്ത് നടത്തി. വാളകം കുന്നയ്ക്കാല്‍ ഇരുമ്പായില്‍ അന്നമ്മയുടെ സംസ്കാരവുമായി ബന്ധപ്പെട്ട് തര്ക്കുണ്ടായതിനെത്തുടർന്നാണ് യാക്കോബായ വിഭാഗത്തിെൻറ കൈവശമുള്ള സ്ഥലത്ത് മൃതദേഹം അടക്കിയത്.
കോലഞ്ചേരി പള്ളി ഇടവകാംഗമായ അന്നമ്മയുടെ (95) സംസ്കാരം യാക്കോബായ വിശ്വാസപ്രകാരം നടത്തണമെന്ന് യാക്കോബായ വിഭാഗവും ഓര്‍ത്തഡോക്സ് പക്ഷത്തിെൻറ കൈവശമിരിക്കുന്ന പള്ളിയില്‍ ഓര്‍ത്തഡോക്സ് വൈദികന് സംസ്കാരശുശ്രൂഷ നടത്തിയാല്‍ മാത്രമേ സംസ്കാരത്തിന് അനുവദിക്കൂവെന്ന് ഓര്‍ത്തഡോക്സ് വിഭാഗവും നിലപാടെടുത്തതിനെത്തുടർന്നാണ് തർക്കം രൂപപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.