കൈയിലൊതുങ്ങാതെ ക്ലസ്റ്ററുകൾ, മെരുക്കാനായത് 32 എണ്ണം മാത്രം
text_fieldsതിരുവനന്തപുരം: തീവ്രവ്യാപനം പരിധിവിട്ട സാഹചര്യത്തിൽ ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ച് കോവിഡിനെ പിടിച്ചുകെട്ടാനുള്ള നീക്കങ്ങൾ പാളുന്നു.
ആരോഗ്യ വകുപ്പിെൻറ തന്നെ പുതിയ കണക്ക് പ്രകാരം സംസ്ഥാനത്താകെ രൂപപ്പെട്ട 174 ക്ലസ്റ്ററുകളിൽ 32 എണ്ണം മാത്രമാണ് നിയന്ത്രണവിധേയമാക്കാനായത്.
142 ഉം രോഗവ്യാപനമുള്ള ആക്ടിവ് ക്ലസ്റ്ററുകളായി തുടരുകയാണ്. തുടർച്ചയായ ഏഴു ദിവസം പുതിയ കേസ് റിപ്പോർട്ട് ചെയ്യാത്തവയെയാണ് നിയന്ത്രണവിധേയമായ ക്ലസ്റ്ററുകളായി പരിഗണിക്കുന്നത്.
കോവിഡ് പകർച്ച സൂപ്പർ സ്പ്രെഡിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് മൊത്തത്തിലുള്ള അടച്ചുപൂട്ടലിനു പകരം ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ച പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് ഉൗന്നൽ നൽകിയത്. മാസം ഒന്ന് പിന്നിടുേമ്പാഴും ക്ലസ്റ്ററുകൾ കുറക്കാനാകുന്നില്ലെന്നത് മാത്രമല്ല, കൂടുതൽ ലിമിറ്റഡ് ക്ലസ്റ്ററുകൾ ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളിലേക്ക് നീങ്ങുന്ന സാഹചര്യമാണ്.
തലസ്ഥാന ജില്ലയിലെ കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിന്‍കര നഗരസഭ എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളായി മാറാൻ സാധ്യതയുെണ്ടന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. രോഗബാധയുള്ള വാർഡോ ഡിവിഷനോ ഉൾപ്പെടുന്ന മേഖലയാണ് ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റർ.
50 ലധികം സമ്പർക്ക പകർച്ച കേസുള്ളവ ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളും. ആശുപത്രി, ഒാഫിസ് എന്നിവ കേന്ദ്രീകരിച്ച് രോഗവ്യാപനമുണ്ടായാൽ 'ഇൻസ്റ്റിറ്റ്യൂഷനൽ ക്ലസ്റ്ററായാണ് പരിഗണിക്കുന്നത്.
ജൂലൈ 21 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്താകെ 103 ക്ലസ്റ്ററുകളാണുണ്ടായിരുന്നത്. ആഗസ്റ്റ് ആദ്യവാരം തന്നെ 150 കടന്നു. സംസ്ഥാനത്ത് നിലവിൽ 28 ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററും 75 ലിമിറ്റഡ് ക്ലസ്റ്ററും 21 ഇൻസ്റ്റിറ്റ്യൂഷനൽ ക്ലസ്റ്ററുമാണുള്ളത്. സമൂഹ വ്യാപനം നടന്ന തലസ്ഥാനത്താണ് ക്ലസ്റ്ററുകളിൽ ഏറ്റവും കൂടുതൽ.
രോഗബാധിതർ ഇരട്ടിക്കുന്നത് ശരാശരി 19.5 ദിവസം കൊണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ഇരട്ടിയാകാനെടുക്കുന്ന സമയം ശരാശരി 19.5 ദിവസമാണ്. കാസർകോട് ജില്ലയിലാണ് ത്വരിത വ്യാപനം. 11 ദിവസം കൊണ്ടാണ് ഇവിടെ കോവിഡ് ബാധിതർ ഇരട്ടിയായത്.
മലപ്പുറം, കണ്ണൂർ ജില്ലകളാണ് തൊട്ടുപിന്നിൽ; 13 ദിവസം. സമൂഹ വ്യാപനം നടന്ന തിരുവനന്തപുരത്ത് രണ്ടാഴ്ച കൊണ്ടാണ് കോവിഡ് ബാധിതർ ഇരട്ടിയാകുന്നത്.
കൊല്ലം-32, പത്തനംതിട്ട-27, ആലപ്പുഴ-16, കോട്ടയം-22, ഇടുക്കി-22, എറണാകുളം-15, തൃശൂർ-17, പാലക്കാട്-19, വയനാട്-16, കണ്ണൂർ-36 എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ സ്ഥിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.