6000 രൂപയിൽ കേന്ദ്ര സബ്സിഡി 900 മാത്രം; സ്മാർട്ട് മീറ്റർ പദ്ധതി കെ.എസ്.ഇ.ബിക്ക് ബാധ്യതയാവും
text_fieldsതൃശൂർ: നിലവിലെ മീറ്റർ മാറ്റി സ്മാർട്ട് മീറ്റർ ഘടിപ്പിക്കുന്ന പദ്ധതി കെ.എസ്.ഇ.ബിക്ക് വരുത്തിവെക്കുക വൻ ബാധ്യത. മീറ്റർ ഒന്നിന് ആറായിരത്തിലേറെ വില വരുേമ്പാൾ അതിൽ കേന്ദ്രം സബ്സിഡിയായി നൽകുക 900 രൂപ മാത്രമാണ്. സംസ്ഥാനത്തെ ഒന്നേക്കാൽ കോടി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ ഘടിപ്പിക്കുേമ്പാഴേക്കും കേന്ദ്ര സബ്സിഡി കഴിഞ്ഞ് 6200ലേറെ കോടിയുടെ ബാധ്യതയാകും കെ.എസ്.ഇ.ബിക്ക് ഉണ്ടാകുക.
ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുകയെന്ന് പറയുേമ്പാഴും ഇത്ര കൂടിയ അളവിൽ സ്മാർട്ട് മീറ്റർ ഉൽപാദിപ്പിക്കുന്നവരെ കണ്ടെത്തുക വെല്ലുവിളിയാകും.
മുൻകൂറായി പണം നൽകി കാർഡ് വാങ്ങി റീചാർജ് ചെയ്ത് വൈദ്യുതി ഉപയോഗിക്കാവുന്ന സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാനുള്ള പദ്ധതിക്ക് വൈദ്യുതി ബോർഡ് അംഗീകാരം നൽകിക്കഴിഞ്ഞു. ഇതുൾപ്പെടെ 3000 കോടിയുടെ പദ്ധതി കേന്ദ്ര ഊർജ മന്ത്രാലയത്തിന് സമർപ്പിക്കാനിരിക്കുകയാണ് അധികൃതർ.
2025 മാർച്ച് 31ന് പൂർത്തിയാക്കുംവിധം പദ്ധതി നടപ്പാക്കണമെന്നാണ് കേന്ദ്ര നിർദേശം. നേരത്തെ തിരുവനന്തപുരം കേശവദാസപുരത്ത് സ്മാർട്ട് മീറ്റർ നിർമിക്കാനുള്ള യൂനിറ്റ് ആരംഭിച്ചെങ്കിലും പിന്നീട് പ്രവർത്തനം സ്തംഭിക്കുകയായിരുന്നു. മാത്രമല്ല സ്മാർട്ട് മീറ്ററിെൻറ പേറ്റൻറ് മറ്റൊരു കമ്പനിക്കാകയാൽ നിർമാണം വിവാദമാകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ ആഗോള ടെൻഡർ വഴി സ്മാർട്ട് മീറ്ററുകൾ വാങ്ങുകയേ നിർവാഹമുള്ളൂ. ഇൗ ഘട്ടത്തിലാണ് മീറ്ററുകൾ എത്രമാത്രം ബാധ്യത വരുത്തുമെന്നത് നിശ്ചയിക്കപ്പെടുക.ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കാനാണ് ബോർഡ് തീരുമാനം. വൻ വൈദ്യുതി കുടിശ്ശികയുള്ള സർക്കാർ ഓഫിസുകളിലും ചെറുകിട-വൻകിട വ്യവസായശാലകളിലുമാണ് സ്മാർട്ട് മീറ്ററുകൾ ആദ്യഘട്ടത്തിൽ വെക്കുക. കൂടിയ വൈദ്യുതി ഉപയോഗിക്കുന്നവരിൽ അടുത്ത ഘട്ടം നടപ്പാക്കും. അവസാന ഘട്ടത്തിലാണ് സാധാരണക്കാരിൽ നടപ്പാക്കുകയെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സ്മാർട്ട് മീറ്റർ വാടകക്ക് എടുക്കുന്ന കാര്യവും കെ.എസ്.ഇ ബോർഡിൽ ചർച്ചക്ക് വന്നിരുന്നു. വീടുകളിൽ സിംഗിൾ ഫേസിന് 10 രൂപ മുതൽ 75 രൂപ വരെ വാടക വാങ്ങുന്നതിൽ വർധന വരുത്തി സ്മാർട്ട് മീറ്റർ വാടക കൂടി ഉൾപ്പെടുത്താനാണ് ആലോചന.
ഇത് യാഥാർഥ്യമായാൽ 100 രൂപയിൽ താഴെ ബാധ്യത മാത്രമേ ഒരു മീറ്ററിന് വരൂ. ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനും തീരുമാനമായിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ഉപഭോക്താവിെൻറ വൈദ്യുതി ബില്ലിൽ ഇതിെൻറ പേരിൽ വർധന വരുമോയെന്ന ആശങ്കയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.