വ്യവസായമേഖലയിലെ കാലഹരണപ്പെട്ട നിയമങ്ങള്‍: റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെന്ന് മന്ത്രി രാജീവ്
text_fieldsആലപ്പുഴ: വ്യവസായമേഖലയിലെ കാലഹരണപ്പെട്ടതും നവീകരിക്കേണ്ടതുമായ നിയമങ്ങള്‍ സംബന്ധിച്ച് മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി. രാജീവ്. ആലപ്പുഴയില്‍ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിക്കുശേഷം വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള തീയതി രണ്ടാഴ്ചകൂടി നീട്ടിയിട്ടുണ്ട്. നുവാല്‍സ് മുന്‍ ചെയര്‍മാന്‍ കെ.സി. സണ്ണി, നിയമപരിഷ്‌കാര സമിതി മുന്‍അംഗം ശശിധരന്‍ നായര്‍, നന്ദകുമാര്‍ എന്നിവരടങ്ങുന്ന സമിതി മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കെ-സിഫ്റ്റ് വഴി അനുമതി കിട്ടിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സ്‌റ്റോപ് മെമ്മോ നല്‍കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ നടപടി അവസാനിപ്പിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഷ്ടത്തിലായി പൂട്ടിയ സ്വകാര്യസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നത് പ്രായോഗികമല്ല.
നോക്കുകൂലി നിയമവിരുദ്ധമായതിനാല്‍ പൊലീസാണ് നടപടി സ്വീകരിക്കേണ്ടത്. നോക്കുകൂലി തൊഴില്‍ത്തര്‍ക്കമല്ല. ഇക്കാര്യത്തില്‍ ട്രേഡ് യൂനിയന്‍ നേതൃത്വങ്ങള്‍ക്കും വിരുദ്ധ അഭിപ്രായമില്ല. തൊഴിലാളി സംഘടനകള്‍ റിക്രൂട്ടിങ് ഏജൻറുമാരായിട്ടില്ല പ്രവര്‍ത്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.