അമിത വേഗത: പിഴയിനത്തിൽ കിട്ടാനുള്ളത് 33 കോടി; ഇനി മുന്നറിയിപ്പില്ല
text_fieldsകുറ്റിപ്പുറം: അമിത വേഗതക്ക് കാമറയിൽ പതിഞ്ഞതിനെത്തുടർന്ന് നോട്ടീസയച്ചിട്ടും പ്രതികരിക്കാതെ വാഹന ഉടമകൾ മുങ്ങി നടക്കുന്നതിനാൽ മോട്ടോർ വാഹനവകുപ്പിന് പിഴയിനത്തിൽ കിട്ടാനുള്ളത് 33 കോടി രൂപ. സംസ്ഥാനത്ത് കൂടുതൽ തുക (ആറ് കോടി) പിരിഞ്ഞുകിട്ടാനുള്ളത് എറണാകുളം ജില്ലയിലാണ്. കോഴിക്കോടും തിരുവനന്തപുരവും തൊട്ടടുത്ത് നിൽക്കുന്നു. അഞ്ചിൽ കൂടുതൽ തവണ നിയമലംഘനം നടത്തി പിഴയടക്കാതിരിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കാനൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്.
ഇതിന് മുന്നോടിയായി ഒരിക്കൽ കൂടി നോട്ടീസയക്കുന്ന നടപടിയിലാണിപ്പോൾ. മോട്ടോർ വാഹന വകുപ്പ് മേധാവിയുടെ അധ്യക്ഷതയിൽ ചേർന്ന ആർ.ടി.ഒമാരുടെ യോഗത്തിലാണ് തീരുമാനം. സർക്കാർ വാഹനങ്ങളുടെയും നേതാക്കളുടെയും ജനപ്രതിനിധികളുടേയും പിഴയിലും വിട്ടുവീഴ്ച േവണ്ടെന്നും ഇവയുടെ കണക്കെടുക്കാനും നിർദേശം നൽകി. സംസ്ഥാനത്ത് ഓരോ ദിവസവും 3000 പേർ ഗതാഗത നിയമലംഘനം നടത്തുന്നുണ്ടെന്നാണ് കണക്ക്. നിയമലംഘകർക്ക് നോട്ടീസയക്കാൻ മോട്ടോർ വാഹന വകുപ്പ് കൺേട്രാൾ റൂമിൽ 12 പേരെ കരാറടിസ്ഥാനത്തിൽ നിയമിക്കും.
ഓരോ നോട്ടീസ് അയക്കാനും 49 രൂപയാണ് കെൽേട്രാണിന് നൽകേണ്ടത്. അപകടം തുടർക്കഥയായ തിരുവനന്തപുരം വെള്ളയമ്പലത്ത് കാമറകൾ സ്ഥാപിച്ചതോടെ ദിവസവും ആയിരക്കണക്കിന് പുതിയ കേസുകൾ വരുന്നുണ്ട്. അതേസമയം, സംസ്ഥാനത്ത് സ്ഥാപിച്ച പല കാമറകളും പണിമുടക്കി നോക്കുകുത്തികളായിട്ടുണ്ട്. മറ്റൊരു പ്രശ്നം അമിതവേഗതയിൽ സഞ്ചരിച്ച വാഹന ഉടമക്കാണ് നിലവിൽ നോട്ടീസ് ലഭിക്കുന്നതെന്നതാണ്. ആര് ഓടിച്ചതാണെന്ന് കണ്ടെത്താൻ മാർഗമില്ല. അഞ്ചിൽ കൂടുതൽ നിയമലംഘനം നടത്തി പിഴയടക്കാത്ത ഉടമ ലൈസൻസില്ലാത്തയാളാണെങ്കിൽ എന്ത് നടപടിയെടുക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.