അമിത വേഗവും സിഗ്നല്‍ ലംഘനവും; കാമറയില്‍ കുടുങ്ങിയത് 1.83 ലക്ഷം വാഹനങ്ങള്‍
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് ഗതാഗത നിയമം ലംഘിച്ച് നിരത്തുകളിലൂടെ ചീറിപ്പായുന്നവരെ കു ടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച കാമറയില്‍ കുടുങ്ങിയത് 1.83 ലക്ഷം വാഹനങ്ങള ്. ഇതിലൂടെ പിഴയിനത്തില്‍ സര്‍ക്കാറിന് ലഭിക്കുക 7.35 കോടി രൂപ. 2018 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കണക്കാണിത്. ഒരു ദിവസം 300ലേറെ വാഹനങ്ങള്‍ നിയമ ലംഘനത്തിന് കുടുങ്ങുന്നുണ്ട്. വാഹനം ഓടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തതിനും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനും ബൈക്കില്‍ മൂന്നുപേര്‍ സഞ്ചരിച്ചതിനും നിരവധി പേരെ പിടികൂടി.
ദേശീയപാതകളിലും പ്രധാന ജങ്ഷനുകളിലും സ്ഥാപിച്ച കാമറകളിലാണ് വാഹനങ്ങള്‍ കുടുങ്ങിയത്. സിഗ്നല്‍ ലംഘനം, അമിത വേഗം എന്നിവയാണ് പ്രധാനമായും കണ്ടെത്തിയത്. ഈ വാഹനങ്ങള്‍ക്ക് 400 രൂപ വീതം പിഴ ചുമത്തി നോട്ടീസ് അയച്ചിട്ടുണ്ട്. ചില വാഹനങ്ങള്‍ക്ക് ഒന്നില്‍ക്കൂടുതല്‍ പിഴ ഈടാക്കാനും നോട്ടീസുണ്ട്. രണ്ടുതവണ നോട്ടീസ് നല്‍കിയിട്ടും പിഴ അടക്കാത്തവര്‍ക്കെതിരേ റവന്യു റിക്കവറി നടപടി സ്വീകരിക്കാനാണ് തീരുമാനം. ആദ്യത്തെ പിഴ അടക്കാതെ വീണ്ടും നിയമം ലംഘിച്ചാല്‍ പിഴ വര്‍ധിക്കും.
സിഗ്നല്‍ അവഗണിച്ച് പോകുന്നവര്‍ക്കാണ് ഒന്നില്‍ക്കൂടുതല്‍ തവണ പിഴ അടക്കേണ്ടിവന്നത്. കാമറ ദൃശ്യങ്ങളില്‍ കുടുങ്ങിയിട്ടും പിഴയടക്കാതെ മുങ്ങി നടക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. കഴിഞ്ഞ ഒക്ടോബര്‍ വരെ മോട്ടോര്‍ വാഹന വകുപ്പാണ് നോട്ടീസ് നല്കിയിരുന്നതെങ്കിൽ, ഇപ്പോൾ കെല്‍ട്രോണ്‍ ആണ് ഇത് നിർവഹിക്കുന്നത്.
സൗകര്യക്കുറവും മറ്റും മൂലം മോട്ടോർ വാഹന വകുപ്പിന് വളരെ കുറച്ച് ആളുകള്‍ക്ക് നോട്ടീസ് അയക്കാനേ സാധിച്ചിരുന്നുള്ളൂ. ഇൗ സാഹചര്യത്തിലാണ് കെല്‍ട്രോണിനെ ഏൽപിച്ചത്. ഏതാനും കാമറകള്‍ മിഴി പൂട്ടിയത് മുതലെടുത്ത് നിരത്തിലൂടെ പറക്കുന്ന വാഹനങ്ങളുടെയും ഇതേതുടര്‍ന്നുള്ള അപകടങ്ങളുടെയും എണ്ണം വർധിച്ചിരുന്നു. പരാതികളെ തുടർന്ന് നഗരങ്ങളിലെ കാമറകൾ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.