പരിഹാസവും പരിമിതികളും അതിജയിച്ച് സലീം പഞ്ചായത്ത് പ്രസിഡൻറ് പദവിയിലേക്ക്
text_fieldsതച്ചനാട്ടുകര (പാലക്കാട്): പരിഹാസവും പരിമിതികളും അതിജയിച്ച് കെ.പി.എം. സലീം തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പദവിയിലേക്ക്. രണ്ടാം വയസ്സിൽ പനി ബാധിച്ചതിനെ തുടർന്ന് ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട സലീം ക്രച്ചസിെൻറ സഹായത്തോടെയാണ് നടക്കുന്നത്. യൂത്ത് ലീഗ് ജില്ല സീനിയർ വൈസ് പ്രസിഡൻറാണ്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കന്നിയങ്കത്തിനിറങ്ങിയ സലീം ചാമപ്പറമ്പ് വാർഡിൽ നിന്നാണ് ജയിച്ചത്. പ്രചാരണ സമയത്ത് വീടില്ലാതിരുന്ന ഒരു കുടുംബത്തിന് വാഗ്ദാനം ചെയ്ത പുതിയ വീടിന് തറക്കല്ലിട്ട് സലീം വാർഡിൽ തെൻറ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. വീടിെൻറ കട്ടിളവെക്കൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മണ്ണാർക്കാട് ഡി.എച്ച്.എസിലെ മലയാളം അധ്യാപകനാണ് സലീം.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സലീമിനെതിരെ ഭിന്നശേഷിക്കാരനാണെന്ന പേരിൽ പരിഹാസങ്ങൾ എതിർ പാർട്ടിക്കാർ അഴിച്ചുവിട്ടിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് സലീം പഞ്ചായത്തിന്റെ അമരത്തേക്ക് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.