ലോക്ഡൗൺ കാലത്ത് അമിത വേഗം: ലക്ഷത്തിലധികം പേർ കുടുങ്ങി
text_fieldsതിരുവനന്തപുരം: ലോക്ഡൗണിൽ ആളൊഴിഞ്ഞ റോഡിലൂടെ ചീറിപ്പാഞ്ഞ ലക്ഷത്തിലധികം േപർക്ക് ‘പണി’ വരുന്നു. ആരും നിരീക്ഷിക്കുന്നില്ലെന്ന് കരുതി ആക്സിലേറ്ററിൽ ആഞ്ഞ് ചവിട്ടി 100 കി.മീ. മുകളിൽ സ്പീഡിൽ ചീറിപ്പാഞ്ഞ ലക്ഷത്തിലധികം വാഹനങ്ങളാണ് വിവിധയിടങ്ങളിൽ പൊലീസും േമാേട്ടാർ വാഹനവകുപ്പും സ്ഥാപിച്ച കാമറക്കണ്ണുകളിൽ കുടുങ്ങിയത്. ഇവർക്കെതിെര നിയമനടപടികൾക്ക് തുടക്കമായി. പലരും അവശ്യസർവിസ്, സന്നദ്ധപ്രവർത്തക വിഭാഗങ്ങളിൽപെട്ടവരാണെന്നാണ് വിവരം.
അമിതവേഗത്തിന് നോട്ടീസ് ലഭിക്കുന്നവർ പിഴയായി കുറഞ്ഞത് 1500 രൂപ അടക്കേണ്ടി വരും. കൊച്ചി ഉൾെപ്പടുന്ന ഉത്തര മേഖലയിലൂടെയാണ് വാഹനങ്ങൾ കൂടുതൽ ചീറിപ്പാഞ്ഞതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മാര്‍ച്ച് 24 മുതല്‍ മേയ് പത്തുവരെ കാലയളവില്‍ കാസര്‍കോട് മുതല്‍ കൊച്ചി വരെ റോഡുകളില്‍ ചീറിപ്പാഞ്ഞ 54,000 ത്തോളം വാഹനങ്ങളാണ് കാമറക്കണ്ണുകളിൽ കുടുങ്ങിയത്.
തിരുവനന്തപുരം ഉള്‍പ്പെടുന്ന ദക്ഷിണമേഖലയില്‍ പൊലീസ് സഹായത്തോടെയാണ് കാമറ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. തിരുവനന്തപുരം മുതൽ കൊച്ചി വരെ ദേശീയപാതകളിലൂടെ അമിതവേഗത്തിൽ ചീറിപ്പാഞ്ഞ അരലക്ഷത്തിലധികം വാഹനങ്ങൾ കുടുങ്ങിയതായാണ് വിവരം. കോവിഡ് ചെക്കിങ് പോയൻറുകൾക്ക് സമീപെത്ത കാമറകളിലും പലരും കുടുങ്ങിയിട്ടുണ്ട്. കേന്ദ്ര മാനദണ്ഡപ്രകാരമുള്ള വേഗനിയന്ത്രണമാണ് നിരീക്ഷണ കാമറയില്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.