കൊച്ചി നഗരത്തിൽ ഓവർടേക്കും ഹോൺ മുഴക്കുന്നതും നിരോധിച്ചു
text_fieldsകൊച്ചി: ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ നഗരപരിധിയിൽ ബസുകളും ഭാരവാഹനങ്ങളും ഓവർടേക്ക് ചെയ്യുന്നതും ഹോൺ മുഴക്കി ശബ്‌ദമലിനീകരണം ഉണ്ടാക്കുന്നതും നിരോധിച്ച് പൊലീസ് ഉത്തരവ്. നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു അറിയിച്ചു.
നഗരപരിധിയിലെ പ്രധാന റോഡുകളുടെ സമീപത്തെ കോടതികൾ, സ്കൂളുകൾ, കോളജുകൾ, ആശുപത്രികൾ എന്നിവയുടെ 100 മീറ്റർ പരിധിയിൽ ഹോൺ മുഴക്കുന്നത് നിരോധിച്ചു. ഈ സ്ഥലങ്ങൾ സൈലന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
കോടതികൾ, ആശുപത്രികൾ, സ്കൂളുകൾ, കോളജുകൾ എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് 100 മീറ്റർ പരിധിയിലുള്ള നിരത്തുകളിൽ സ്റ്റേജ് കാരിയറുകൾ, ഓട്ടോറിക്ഷകൾ, ഇലക്‌ട്രിക് വാഹനങ്ങൾ ഉൾപ്പെടെ മറ്റിതര വാഹനങ്ങൾ എന്നിവ അപകടം തടയാനല്ലാതെ ഹോൺ മുഴക്കരുത്.
സ്വകാര്യബസുകളും ഓട്ടോറിക്ഷകളും നിരത്തുകളിൽ ഇടതുവശം ചേർന്ന് മാത്രം സഞ്ചരിക്കണം. സ്വകാര്യബസുകളും ഓട്ടോറിക്ഷകളും (തമ്മിൽ തമ്മിലോ മറ്റ് സ്വകാര്യ വാഹനങ്ങളെയോ) ഓവർടേക്ക് ചെയ്യാൻ പാടില്ല. നിർദിഷ്ട വേഗത്തിൽ കൂടുതൽ ഈ വാഹനങ്ങൾ ഓടിക്കരുതെന്നും കമീഷണർ ഉത്തരവിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.