സ്വന്തം നഗ്ന ചിത്രം വാട്സ്ആപ് ഗ്രൂപ്പിലിട്ടു; സി.പി.എം നേതാവിനെതിരെ പാർട്ടി നടപടി
text_fieldsകണ്ണൂർ: സ്വന്തം നഗ്‌നചിത്രം വാട്സ്ആപ് ഗ്രൂപ്പിലിട്ടതിനെ തുടർന്ന് കണ്ണൂരിലെ സി.പി.എം നേതാവിനെതിരെ പാർട്ടി നടപടി. സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി കെ.പി മധുവിനെതിരെയാണ് പാർട്ടി നടപടിയെടുത്തത്. ഇദ്ദേഹത്തെ മുഴുവൻ പാർട്ടി പദവികളിൽ നിന്നും നീക്കി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്‍റെതാണ് തീരുമാനം. വി. കുഞ്ഞികൃഷ്ണനെ പുതിയ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
പാർട്ടി പ്രാദേശിക നേതാക്കളും വര്‍ഗ-ബഹുജന സംഘടനകളുടെ പ്രവര്‍ത്തകരും അണികളും അംഗങ്ങളായ 'നാട്ടു ഗ്രാമം മുത്തത്തി' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് കഴിഞ്ഞ ദിവസം സി.പി.എം എരിയാ സെക്രട്ടറിയുടെ നമ്പറിൽ നിന്ന് സ്വന്തം നഗ്‌നചിത്രം എത്തിയത്.
പോസ്റ്റ് ചെയ്തതിന് പിന്നാലെ നേതാവ് ചിത്രം ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചങ്കിലും അവിടെയും അബദ്ധം പറ്റി. 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' എന്ന ഓപ്ഷന് പകരം 'ഡിലേറ്റ് ഫോര്‍ മി' എന്നതിലാണ് അദ്ദേഹം ക്ലിക് ചെയ്തത്. ഇതോടെ സ്വന്തം ഫോണിൽ നിന്ന് മാത്രം ചിത്രം ഡിലീറ്റ് ആയി. പണി പാളിയെന്ന് ബോധ്യമായതോടെ മധു ഗ്രൂപ്പില്‍ നിന്ന് സ്വയം ഒഴിഞ്ഞു പോവുകയും ചെയ്തു.
ചിത്രം വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി. മറ്റാര്‍ക്കോ അയച്ച ചിത്രം മാറി അബദ്ധത്തിൽ ഗ്രൂപ്പിലെത്തിയതാവാമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.