നെയ്യാറ്റിൻകരയിലെ തർക്കഭൂമിയുടെ ഉടമസ്ഥാവകാശം പരിശോധിക്കുന്നു
text_fieldsതിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ മരണത്തിലേക്ക് നയിച്ച വസ്തുവിെൻറ ഉടമസ്ഥാവകാശത്തിൽ സർക്കാർ പരിശോധന തുടങ്ങി. മരിച്ച ദമ്പതികളുടെ മക്കൾക്ക് ഇൗ ഭൂമി തന്നെ നൽകണമെന്ന ആവശ്യം ശക്തമാകുകയും ഭൂമി തേൻറതാണെന്ന അവകാശവാദത്തിൽ സമീപവാസി വസന്ത ഉറച്ചുനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാർ നീക്കം.
ഭൂമിയുടെ നിജസ്ഥിതി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നെയ്യാറ്റിൻകര തഹസിൽദാറെ ജില്ല കലക്ടർ നവജ്യോത് ഖോസ ചുമതലപ്പെടുത്തി. എത്രയും പെെട്ടന്ന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. വ്യാജരേഖ ചമച്ചാണ് വസന്ത ഭൂമി സ്വന്തമാക്കിയതെന്നാണ് മരിച്ച രാജൻ-അമ്പിളി ദമ്പതികളുടെ മക്കളും നാട്ടുകാരും ആരോപിക്കുന്നത്. ലക്ഷംവീട് കോളനികൾ ക്രയവിക്രയം ചെയ്യാൻ പാടില്ലെന്ന നിയമം നിലനിൽക്കെ വ്യാജരേഖ ചമച്ചാണ് ലക്ഷംവീട് അനുവദിക്കാത്ത വ്യക്തി ഭൂമി സ്വന്തമാക്കിയതെന്നാണ് ആക്ഷേപം.
രാജനും കുടുംബവും താമസിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ ഹൈകോടതിയുടെ മുന്നിലാണ്. ആ സാഹചര്യത്തിൽ ഭൂമിയുടെ നിജസ്ഥിതി കോടതിയെ അറിയിക്കാനുള്ള നടപടിയാകും സർക്കാർ ഭാഗത്തുനിന്നുണ്ടാകുക. ഇത്തരത്തിൽ ലക്ഷംവീടുകൾ ൈകമാറ്റം ചെയ്തതിനെക്കുറിച്ച് പരിശോധിക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ടെന്നാണ് വിവരം.
വസന്തയുടെ പട്ടയം വ്യാജമാണോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. 11 മാസമായി രാജനും കുടുംബവും താമസിക്കുന്ന ഭൂമി തേൻറതാണെന്നാണ് വസന്ത പറയുന്നത്. താൻ വിലയ്ക്ക് വാങ്ങിയ ഭൂമി രാജനും കുടുംബവും ൈകയേറിയെന്നും ഭൂമിയുടെ പട്ടയം തെൻറ പേരിലാണെന്നുമാണ് അവരുടെ അവകാശവാദം. എന്നാൽ, സ്ഥലം പുറമ്പോക്കാണെന്നും രാജെൻറ പേരിൽ വേറെ ഭൂമി ഇല്ലെന്നുമാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.