കേരളത്തിന് 115 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നൽകി നന്‍മ യു.എസ്.എ
text_fieldsകൊച്ചി: നോര്‍ത്ത് അമേരിക്കന്‍ നെറ്റ്വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷന്‍സ് (നന്‍മ യു.എസ്.എ.) കേരളത്തിലെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 115 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സംഭാവന ചെയ്തു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് വഴിയാണ് ഉപകരണങ്ങള്‍ അമേരിക്കയില്‍നിന്നും നാട്ടിലെത്തിച്ചത്.
ആദ്യ ഘട്ടമായ 50 കോണ്‍സെന്‍ട്രേറ്ററുകള്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി. ബാക്കിയുള്ളവ അടുത്ത ആഴ്ച നാട്ടിലെത്തും.
നന്‍മ ട്രസ്റ്റീ കൗണ്‍സിലിൻെറയും യു.എസ്.എ. ഭാരവാഹികളുടെയും നേതൃത്വത്തില്‍ അമേരിക്കന്‍ മലയാളികളുടെ സഹകരണത്തോടെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കോടിയോളം രൂപ കോവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിച്ചിരുന്നു. നോര്‍ക്കയുടെയും കേരളസര്‍ക്കാറിൻെറയും സഹായങ്ങള്‍ നാട്ടിലേക്കയക്കുന്നതിലുള്ള സാങ്കേതികത്വങ്ങള്‍ എളുപ്പമാക്കി.
നോര്‍ക്കയിലെ ഹരികൃഷ്ണന്‍ നമ്പൂതിരി, അജിത് കൊളശ്ശേരി, കെ.എം.എസ്.സി.എലിലെ ഡോ. ദിലീപ് കുമാര്‍, സലിം കെ.എം എന്നിവര്‍ കസ്റ്റംസ്, ഐ.ജി.എസ്ടിയുമായി ബന്ധപ്പെട്ട് സാങ്കേതിക സഹകരണങ്ങള്‍ നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.