കാസർകോട് ഒാക്സിജൻ ക്ഷാമം; സഹായം തേടിയ കലക്ടറുടെ പോസ്റ്റിന് താഴെ പ്രതിഷേധ പ്രളയം
text_fieldsകോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കാസർകോട് ജില്ലയിൽ ഒാക്സിജൻ ക്ഷാമം. ഒാക്സിജൻ ആവശ്യമായ രോഗികളെ പല സ്വകാര്യ ആശുപത്രികളും ഇപ്പോൾ പ്രവേശിപ്പിക്കുന്നില്ല. ജില്ലയിൽ ദിവസം അഞ്ഞൂറോളം സിലിണ്ടറുകൾ ആവശ്യമാണ്. എന്നാൽ 200 സിലിണ്ടർ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്.
മംഗളുരുവിൽ നിന്നുള്ള വിതരണം നിർത്തിയതോടെയാണ് കാസർകോട് ഒാക്സിജൻ ക്ഷാമം രൂക്ഷമായത്. നിലവിൽ കണ്ണുരിൽ നിന്നാണ് ഒാക്സിജൻ എത്തുന്നത്. ഈ വിതരണം കാസർകോടുള്ള സർക്കാർ-സ്വകാര്യ ആശുപത്രികളുടെ ആവശ്യത്തിന് തികയുന്നില്ല.
ഒാക്സിജൻ ക്ഷാമം രൂക്ഷമായതോടെ പൊതുജനങ്ങളോടും സന്നദ്ധ സംഘടനകളോടും സിലണ്ടറുകൾ നൽകാനാവശ്യപ്പെട്ട് കലക്ടർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. എന്നാൽ, ഈ പോസ്റ്റിന് താഴെ പ്രതിഷേധ പ്രതികരണങ്ങളാണ് വരുന്നത്. കാസർകോട് ജില്ലയോടുള്ള സംസ്ഥാന സർക്കാറിന്‍റെ വിവേചനത്തിനെതിരെയും ജില്ല കലക്ടറുടെ നടപടികൾക്കെതിരെയുമുള്ള രൂക്ഷ പ്രതികരണങ്ങളാണേറെയും.
കാസർകോട് കേരളത്തിലല്ലേ എന്ന ചോദ്യമാണ് ചിലരുയർത്തുന്നത്. കേരളത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങൾക്കടക്കം ഒാക്സിജൻ നൽകുമെന്ന് പറഞ്ഞവർ കാസർകോടിന്‍റെ ആവശ്യം കാണുന്നിേല്ലയെന്ന് ചിലർ ചോദിക്കുന്നു. ഒരു വർഷത്തോളം സമയം കിട്ടിയിട്ടും ചികിത്സ സംവിധാനങ്ങൾ ഒരുക്കാത്ത സർക്കാറും ജില്ലാ ഭരണകൂടവും കടുത്ത പരാജയമാണെന്നും നികുതി പിരിക്കാൻ മാത്രം എന്തിനാണ് സർക്കാറെന്നും ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്‍റ് ചെയ്യുന്നുണ്ട്.
അതേസമയം, കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഒാക്സിജൻ സിലണ്ടർ ചലഞ്ചിൽ പെങ്കടുത്ത് നിരവധി പേർ സിലിണ്ടറുകൾ നൽകുന്നുണ്ടെന്നും ജില്ലാ ഭരണകൂടം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.