Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടികളുമായി മുങ്ങിയ...

കോടികളുമായി മുങ്ങിയ കാർത്തിക ഫിനാൻസ് ഉടമയും ഭാര്യയും അറസ്റ്റിൽ

text_fields
bookmark_border
oyoor finance scam
cancel
camera_alt

പൊന്നപ്പൻ, ഭാര്യ ശാന്താകുമാരി 

ഓയൂർ (കൊല്ലം): ഓയൂരിൽ നിന്നും കോടികളുമായി മുങ്ങിയ ധനമിടപാട് സ്ഥാപനഉടമയും ഭാര്യയും അറസ്റ്റിൽ. ഓയൂർ മരുതമൺ പള്ളി ജങ്ഷനുകളിൽ പ്രവർത്തിച്ചിരുന്ന കാർത്തിക ഫിനാൻസ് ഉടമ പൊന്നപ്പൻ, ഭാര്യ ശാന്താകുമാരി എന്നിവരെ തിരുവനന്തപുരത്ത് നിന്ന് പൂയപ്പള്ളി സി.ഐ രാജേഷിന്‍റെ നേതൃത്വത്തിൽ പിടികൂടി.

ആഗസ്റ്റ് 31നാണ് ഇവരെ കാണാതായതായി ബന്ധുക്കൾ പൊലീസിന്​ പരാതി നൽകിയത്. തുടർന്ന് ഇവരുടെ ഫിനാൻസ് സ്ഥാപനം പ്രവർത്തിക്കാതെയായതോടെ നാട്ടുകാർ പരാതിയുമായി സ്​റ്റേഷനിൽ എത്തുകയായിരുന്നു. 48 പേർ നിക്ഷേപിച്ച ഒരുകോടി 22 ലക്ഷം രൂപയിൽ 213 പരാതിക്കാരാണ് നിലവിലുള്ളത്. 452 പവൻ സ്വർണാഭരണം പണയം വച്ചിട്ടുള്ളതായി പൊലീസ് കണ്ടെത്തി.

പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാലും ബന്ധുക്കളുമായി ബന്ധപ്പെടാത്തതിനാലും പൊലീസിന്​ ഇവരെ കണ്ടെത്താൻ ബുദ്ധിമുട്ടേണ്ടി വന്നു. അന്യ-സംസ്ഥാനത്തേക്കോ വിദേശത്തേക്കോ കടന്നോ എന്ന്​ പൊലീസ്​ പരിശോധിച്ചതിൽ അത്തരം ശ്രമങ്ങൾ നടന്നതായി കണ്ടെത്താൻ കഴിഞ്ഞില്ല.

തുടർന്ന് ഓയൂരിലെ കാർത്തിക ഫിനാൻസ് സ്ഥാപനം തുറന്ന് പരിശാേധനകൾ നടത്തിയിരുന്നു. പക്ഷേ തു​െമ്പാന്നും ലഭിച്ചില്ല. പരാതികൾ ശക്തമായതോടെ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി.

പ്രതികൾ പിടിക്കപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് പൊലീസ് തിരുവനന്തപുരത്തെ ലോഡ്​ജ്​ കേന്ദ്രീകരിച്ച് പരിശോധന നടത്തി. ഇതിലൂടെയാണ്​ പ്രതികൾ തിരുവനന്തപുരത്തെ ലോഡ്​ജിലുള്ളതായി കണ്ടെത്തിയത്. ഇവർ അഭിഭാഷകനുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്ന് ജാമ്യമെടുക്കാൻ ശ്രമം നടത്തിയിരുന്നു. ഇതിനായി അഭിഭാഷകന് 60,000 രൂപ നൽകിയെങ്കിലും സംഭവം അറിഞ്ഞ പൊലീസ്​ ഉടൻ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.

പ്രതികൾക്കെതിരെ വഞ്ചന, മണി ലെന്‍റിങ് ആക്ട് എന്നിവ പ്രകാരമുള്ള കേസുകളാണ് എടുത്തിരിക്കുന്നത്. സ്റ്റേഷനിൽ പ്രതികളെ കാണാനില്ലെന്നും രണ്ടാമതായി നിക്ഷേപക തട്ടിപ്പ് നടത്തുകയും ചെയ്തതിന്‍റെ പരാതികളുമാണ് ലഭിച്ചത്. അതിനാൽ പ്രതികൾ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയതിനൊപ്പം തട്ടിപ്പ് കേസിലെ അറസ്റ്റും രേഖപ്പെടുത്തിയെന്ന് പൊലീസ്​ അറിയിച്ചു.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷമാണ് കൂടുതൽ തെളിവുകൾ കണ്ടെത്താൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ്​ പറഞ്ഞു. ഇതിനിടയിൽ ഉടമ പിടിയിലായെന്നറിഞ്ഞ് പൂയപ്പള്ളി മരുതമൺ പള്ളിയിലെ ഫിനാൻസ് സ്ഥാപനത്തിൽ നിക്ഷേപകരും നാട്ടുകാരും തടിച്ചു കൂടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scamfraud caseFinance scamkarthika finance
News Summary - oyoor karthika finance company owner and wife arrested in fraud case
Next Story