'റഷ്യ- ചൈന ഈ അഹങ്കാരി രാജ്യങ്ങളെ ഇനിയും തള്ളിപ്പറയാത്തവര്‍ കമ്മ്യൂണിസ്റ്റല്ല'- പി ബാലചന്ദ്രന്‍ എം.എൽ.എ
text_fieldsതൃശൂർ: യുക്രെയ്നിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പി. ബാലചന്ദ്രന്‍ എം.എൽ.എ. റഷ്യ- ചൈന ഈ അഹങ്കാരി രാജ്യങ്ങളെ ഇനിയും തള്ളിപ്പറയാത്തവര്‍ കമ്മ്യൂണിസ്റ്റല്ലെന്നും പൊന്നിൻ സൂചിയാണെങ്കിലും കണ്ണിൽ കൊണ്ടാൽ കാഴ്ച പോകുമെന്നും അദ്ദേഹം ഫേസ്ബുക്പോസ്റ്റിൽ പറഞ്ഞു.
'നവീൻ എന്റെ മകനേ മാപ്പ്. കരുണയില്ലാത്ത ലോകം നിന്നെ കൊന്നു.
റഷ്യ , ചൈന ഈ അഹങ്കാരി രാജ്യങ്ങള ഇനിയും തള്ളിപ്പറയാത്തവർ കമ്മ്യൂണിസ്റ്റല്ല... കൊലയുടെ രാഷ്ടീയം ചോദ്യം ചെയ്യപ്പെടും... സമാദാനത്തിനു വേണ്ടിയുള്ള യുദ്ധങ്ങൾ ആണത്രേ. പഴയ കാല നിലപാടുകൾ
കൈവിടുന്നത് ആരായാലും പറയണം. പൊന്നിൻ സൂചിയാണേലും കണ്ണിൽ കൊണ്ടാൽ കാഴ്ച പോകും' എന്നായിരുന്നു ഇദ്ദേഹത്തിന്റെ പോസ്റ്റ്. തൃശൂരില്‍ നിന്നുള്ള നിയമസഭാംഗമാണ് പി. ബാലചന്ദ്രന്‍. സി.പി.ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയാണ്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് കർണാടക സ്വദേശിയായ നവീൻ ഖർകീവിൽ കൊല്ലപ്പെട്ട വാർത്ത വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഖാര്‍ഖീവിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയാണ് 21കാരനായ നവീന്‍. ഭക്ഷണവും വെള്ളവും വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.