പി. ഭാസ്കരൻ പുരസ്കാരം പി. ജയചന്ദ്രന്
text_fieldsപി. ജയചന്ദ്രൻ
തൃശൂർ: കൊടുങ്ങല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പി. ഭാസ്കരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പി. ഭാസ്കരൻ പുരസ്കാരം ഗായകൻ പി. ജയചന്ദ്രന് മരണാനന്തര ബഹുമതിയായി നൽകും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. ശ്രീകുമാരൻ തമ്പി, കമൽ, വിദ്യാധരൻ മാഷ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. മലയാള ചലച്ചിത്ര ഗാനശാഖക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ ജയചന്ദ്രന്റെ ഗാനാലാപനം ഭാവതലത്തിലേക്ക് ഉയർത്തുന്നതായിരുന്നെന്ന് സമിതി വിലയിരുത്തി.
ഈമാസം 25ന് വൈകീട്ട് അഞ്ചിന് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ നടക്കുന്ന ഭാസ്കരസന്ധ്യയിൽ ജയചന്ദ്രന്റെ കുടുംബാംഗങ്ങൾ പുരസ്കാരം ഏറ്റുവാങ്ങും. വാർത്തസമ്മേളനത്തിൽ പി. ഭാസ്കരൻ ഫൗണ്ടേഷൻ ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ, സെക്രട്ടറി സി.എസ്. തിലകൻ, വൈസ് ചെയർമാൻ ബക്കർ മേത്തല എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.