മുന്നണി പ്രവേശനത്തിന് കാലുപിടിക്കില്ല; തെരഞ്ഞെടുപ്പിന് ശേഷം ജനപക്ഷത്തിന്‍റെ കരുത്ത് മനസിലാക്കുമെന്ന് പി.സി. ജോർജ്
text_fieldsതിരുവനന്തപുരം: മുന്നണി പ്രവേശനത്തിന് ആരുടെയും കാലുപിടിക്കില്ലെന്ന് കേരള ജനപക്ഷം നേതാവ് പി.സി. ജോർജ്. ജനപക്ഷത്തിന് കരുത്തുണ്ടോയെന്ന് തെരഞ്ഞെടുപ്പിന് ശേഷം മുന്നണികൾ മനസിലാക്കും. മുന്നണി പ്രവേശനത്തിന് ആരുടെയും കാലുപിടിക്കില്ല. കോൺഗ്രസ് സമിതിയെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ച് നിന്ന് നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
േകരള ജനപക്ഷം പാർട്ടിയുടെ യു.ഡി.എഫ് മുന്നണി പ്രവേശം എന്നുമെത്താത്ത സാഹചര്യത്തിലാണ് പി.സി. ജോർജിന്‍റെ പ്രതികരണം. കേരള ജനപക്ഷത്തിന്‍റെ മുന്നണി പ്രവേശനത്തിന് തടസം നിൽക്കുന്നത് ആരാണെന്ന് അറിയില്ല. ജനപക്ഷം പാർട്ടിയുടെ കരുത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പിന് ശേഷം മനസിലാക്കുമെന്നും ജോർജ് കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗും കുഞ്ഞാലിക്കുട്ടിയും താൻ യു.ഡി.ഫിലേക്ക് വരണമെന്ന് പറയുന്നു. പതിനഞ്ച് സീറ്റുകളിൽ ജനപക്ഷം പാർട്ടിക്ക് ജയപരാജയം തീരുമാനിക്കാനാകും. ഇത് തെരഞ്ഞെടുപ്പ് കഴിയുേമ്പാൾ മനസിലാകുമെന്നും പി.സി. ജോർജ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.