സി.എൻ. മോഹനനും പി. ഗഗാറിനും വീണ്ടും സി.പി.എം എറണാകുളം, വയനാട് ജില്ല സെക്രട്ടറിമാർ
text_fieldsകൊച്ചി/ വൈത്തിരി: സി.പി.എം എറണാകുളം, വയനാട് ജില്ല സെക്രട്ടറിമാരായി വീണ്ടും സി.എൻ. മോഹനനും പി. ഗഗാറിനും തെരഞ്ഞെടുക്കപ്പെട്ടു.കളമശ്ശേരിയിൽ ചേർന്ന എറണാകുളം ജില്ല സമ്മേളനത്തിൽ 13 പുതുമുഖങ്ങൾ അടങ്ങിയ 46 അംഗ ജില്ല കമ്മിറ്റിയെയും ഐകകണ്േഠ്യന തെരഞ്ഞെടുത്തു.
കെ.എം. സുധാകരൻ, ഗോപി കോട്ടമുറിക്കൽ, പി.എൻ. ബാലകൃഷ്ണൻ, പി.ജെ. വർഗീസ് എന്നീ മുതിർന്ന നേതാക്കൾ ജില്ല കമ്മിറ്റിയിൽനിന്ന് ഒഴിവായി.കവളങ്ങാട് ഏരിയ മുൻ സെക്രട്ടറി പി.എൻ. ബാലകൃഷ്ണൻ ജില്ല കമ്മിറ്റിയിൽനിന്ന് തന്നെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് സേമ്മളനം ബഹിഷ്കരിച്ചു. പ്രാഥമിക ഭാരവാഹിത്വത്തിൽനിന്ന് ഒഴിയുന്നതായും ഇദ്ദേഹം പിന്നീട് പറഞ്ഞു.
മോഹനൻ വിദ്യാർഥി-യുവജന രംഗങ്ങളിലൂടെയാണ് പൊതുരംഗത്ത് ശ്രദ്ധേയനായത്. 1994 മുതൽ 2000 വരെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറായിരുന്നു. ഫാർമേഴ്സ് ബാങ്ക് ജീവനക്കാരി കെ.എസ്. വനജയാണ് ഭാര്യ. സി. ചാന്ദ്നി, വന്ദന എന്നിവരാണ് മക്കൾ.
വൈത്തിരിയില്‍ നടന്ന ജില്ല സമ്മേളനത്തിലാണ് പി. ഗഗാറിനെ രണ്ടാം തവണയും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. വിദ്യാർഥി-യുവജന പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ ഗഗാറിൻ വൈത്തിരി പഞ്ചായത്ത് പ്രസിഡൻറായും കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറായും പ്രവർത്തിച്ചിരുന്നു. 27 അംഗ ജില്ല കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.
എ.എൻ. പ്രഭാകരൻ, പി.വി. സഹദേവൻ, പി. കൃഷ്ണപ്രസാദ്, വി.വി. ബേബി, കെ. റഫീഖ്, പി.കെ. സുരേഷ്, വി. ഉഷാകുമാരി, ഒ.ആർ. കേളു, കെ. സുഗതൻ, എം. മധു, ടി.ബി. സുരേഷ്, രുഗ്മിണി സുബ്രഹ്മണ്യൻ, എം. സെയ്ത്, കെ. ഷമീർ, സി.കെ. സഹദേവൻ, പി. വാസുദേവൻ, പി.ആർ. ജയപ്രകാശ്, സുരേഷ് താളൂർ, ബീന വിജയൻ, കെ.എം. ഫ്രാൻസിസ്, ജോബിസൺ ജെയിംസ്, എം.എസ്. സുരേഷ് ബാബു, എം. രജീഷ്, എ. ജോണി, വി. ഹാരിസ്, പി.ടി. ബിജു എന്നിവരാണ് ജില്ല കമ്മിറ്റി അംഗങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.