പി. ഗോവിന്ദപ്പിള്ള സാഹിത്യ പുരസ്‌കാരം പ്രഫ. എം.കെ. സാനുവിന്
text_fieldsകൊച്ചി: പി. ഗോവിന്ദപ്പിള്ള സാഹിത്യ പുരസ്‌കാരം പ്രഫ. എം.കെ. സാനുവിന്. സമഗ്ര സംഭാവന പുരസ്‌കാരത്തിനാണ് മലയാള സാംസ്കാരിക മാനവികതയുടെ നിതാന്തനായ കാവലാൾ പ്രഫ .എം.കെ സാനു അർഹനായത്. കെ സച്ചിദാനന്ദൻ, ഡോ:കെ.എസ്. രവികുമാർ, ഡോ. പി.എസ്. ശ്രീകല എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചതെന്ന് പി.ജി ട്രസ്റ്റ് പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയും സെക്രട്ടറി വി.കെ. മധുവും അറിയിച്ചു.
യുവ പ്രതിഭ പുരസ്‌കാത്തിന് ട്രാൻസ്‌ജെണ്ടർ സമൂഹത്തിന്റെ ചരിത്രവും സംസ്കാരവും പ്രതിനിധാനവും നിരന്തര പഠനത്തിന് വിധേയമാക്കിയ ഡോ.രശ്മി ജി അനിൽ അർഹയായി. ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 'അവളിലേയ്ക്കുള്ള ദൂരം' എന്ന ജീവിതകഥ ഗ്രന്ഥത്തെ അധികരിച്ചാണ് പുരസ്കാരം.
പി.ജി സ്‌മൃതിയോട് അനുബന്ധിച്ച് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച തെരുവ് നാടകോത്സവങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കർഹരായ നാടകസംഘങ്ങൾ യഥാക്രമം പയ്യന്നൂർ സൗഹൃദകുടുംബവേദി, കല്ലിയൂർ ജാലകം തീയറ്റേഴ്‌സ്,പേരൂർക്കട ബാലസംഘംവേനൽത്തുമ്പികൾ എന്നിവർക്കും പുരസ്‌കാരം നൽകും.
പി.ജി സാഹിത്യപുരസ്കാര ട്രസ്റ്റിന്റെ 2023 വർഷത്തെ പുരസ്‌കാരങ്ങൾ ആഗസ്റ്റ് മൂന്നിന് എറണാകുളം പബ്ലിക്ലൈബ്രറി ഹാളിൽ ഉച്ചക്ക് 2.30ന് നടക്കുന്ന ചടങ്ങിൽ സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻഎം എൽ എ,സ്റ്റേറ്റ് ലൈബ്രറി കൗൺസിൽസെക്രട്ടറി വി.കെ മധു, സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, ആർ. പാർവതിദേവി, പി.കെ. രാജ്മോഹനൻ,ഡോ.പി.എസ് ശ്രീകലജി.എൽ. അരുൺഗോപി, എം.ആർ. സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.