Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തിരുവാഭരണം ചാർത്തി വിടർന്ന തിരുവാതിര നക്ഷത്രം
cancel

1966 ലാ​ണ് സം​ഭ​വം. മ​ദി​രാ​ശി പ​ട്ട​ണ​ത്തി​ൽ കേ​ര​ള​സ​മാ​ജം സം​ഘ​ടി​പ്പി​ച്ച ഒ​രു ഗാ​ന​മേ​ള ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​ഷ്ടി​ച്ച് 20 വ​യ​സ്സ് പ്രാ​യ​മു​ള്ള ഒ​രു ചെ​റു​പ്പ​ക്കാ​ര​നാ​ണ് ട്രൂ​പ്പി​ലെ മു​ഖ്യ ഗാ​യ​ക​ൻ.

മു​ൻ​നി​ര​യി​ൽ ഇ​രു​ന്ന് പാ​ട്ട് ആ​സ്വ​ദി​ച്ചു​കൊ​ണ്ടി​രു​ന്ന കാ​മ​റാ​മാ​നും സം​വി​ധാ​യ​ക​നു​മാ​യ എ. ​വി​ൻ​സെ​ന്റി​ന് ഈ ​ചെ​റു​പ്പ​ക്കാ​ര​ന്റെ ശ​ബ്ദ​സൗ​കു​മാ​ര്യ​വും ആ​ലാ​പ​ന​വും വ​ള​രെ ഇ​ഷ്ട​മാ​യി. ആ ​ഇ​ഷ്ട​മാ​ണ് സം​ഗീ​ത​സം​വി​ധാ​യ​ക​നാ​യ ദേ​വ​രാ​ജ​ൻ മാ​സ്റ്റ​ർ​ക്ക് ഈ ​ചെ​റു​പ്പ​ക്കാ​ര​നെ പ​രി​ച​യ​പ്പെ​ടു​ത്തി കൊ​ടു​ക്കാ​ൻ വി​ൻ​സെ​ന്റി​നെ പ്രേ​രി​പ്പി​ച്ച​ത്.

ബി.​എ. ചി​ദം​ബ​ര​നാ​ഥ് സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ‘കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ർ’ എ​ന്ന ചി​ത്ര​ത്തി​ൽ ഇ​യാ​ൾ ഒ​രു പാ​ട്ടു പാ​ടി​യി​ട്ടു​ണ്ടെ​ന്ന​റി​ഞ്ഞ​പ്പോ​ൾ ദേ​വ​രാ​ജ​ൻ മാ​ഷും ഈ ​യു​വാ​വി​നെ പ​രീ​ക്ഷി​ക്കാ​ൻ ത​യാ​റാ​യി. അ​ങ്ങ​നെ ‘ക​ളി​ത്തോ​ഴ​ൻ’ എ​ന്ന ചി​ത്ര​ത്തി​ൽ പി. ​ഭാ​സ്ക​ര​ൻ എ​ഴു​തി​യ ‘മ​ഞ്ഞ​ല​യി​ൽ മു​ങ്ങി​ത്തോ​ർ​ത്തി ധ​നു​മാ​സ ച​ന്ദ്രി​ക വ​ന്നു...’ എ​ന്ന ഗാ​നം പാ​ടി​ക്കൊ​ണ്ട് ജ​യ​ച​ന്ദ്ര​ൻ എ​ന്ന ഭാ​വ​ഗാ​യ​ക​ൻ കേ​ര​ള​ത്തി​ന്റെ ക​ണ്ണി​ലു​ണ്ണി​യാ​യി മാ​റി.

1958ലെ ​സം​സ്ഥാ​ന യു​വ​ജ​നോ​ത്സ​വ മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ് ജ​യ​ച​ന്ദ്ര​ൻ ക​ലാ​രം​ഗ​ത്ത് ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്. ആ ​മ​ത്സ​ര​ത്തി​ൽ ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ൽ യേ​ശു​ദാ​സ് ഒ​ന്നാം സ​മ്മാ​നം നേ​ടി​യ​പ്പോ​ൾ ജ​യ​ച​ന്ദ്ര​ന് മൃ​ദം​ഗ വാ​യ​ന​ക്കാ​യി​രു​ന്നു ഒ​ന്നാം സ്ഥാ​നം. ഈ ​ര​ണ്ട് ഒ​ന്നാം സ്ഥാ​ന​ക്കാ​ർ പി​ന്നീ​ട് മ​ല​യാ​ള ച​ല​ച്ചി​ത്ര​ഗാ​ന ശാ​ഖ​യു​ടെ ശു​ക്ര​ന​ക്ഷ​ത്ര​ങ്ങ​ളാ​യി​ത്തീ​രു​മെ​ന്ന് അ​ന്നാ​രും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ‘ക​ളി​ത്തോ​ഴ​നി’​ലെ പ്ര​സി​ദ്ധ ഗാ​ന​ത്തി​നു​ശേ​ഷം ജ​യ​ച​ന്ദ്ര​ന് തി​രി​ഞ്ഞു​നോ​ക്കേ​ണ്ട​താ​യി വ​ന്നി​ല്ല.

‘പൂ​വും പ്ര​സാ​ദ​വും...’

(തോ​ക്കു​ക​ൾ ക​ഥ പ​റ​യു​ന്നു)

‘അ​നു​രാ​ഗ ഗാ​നം പോ​ലെ...’

(ഉ​ദ്യോ​ഗ​സ്ഥ)

‘വി​ണ്ണി​ലി​രു​ന്നു​റ​ങ്ങു​ന്ന ദൈ​വ​മോ...’

(മൂ​ന്നു പൂ​ക്ക​ൾ)

‘യ​ദു​കു​ല ര​തി​ദേ​വ​നെ​വി​ടെ രാ​ധേ...’

(റ​സ്റ്റ് ഹൗ​സ്)

തു​ട​ങ്ങി​യ ഗാ​ന​ങ്ങ​ളാ​ൽ യേ​ശു​ദാ​സി​നോ​ടൊ​പ്പം​ത​ന്നെ ജ​യ​ച​ന്ദ്ര​നും ത​ന്റെ സ്വ​തഃ​സി​ദ്ധ​മാ​യ ആ​ലാ​പ​ന ശൈ​ലി​യി​ലൂ​ടെ ശ്രോ​താ​ക്ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യി മാ​റി. 1971ൽ ‘​ല​ങ്കാ​ദ​ഹ​നം’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഒ​രു നീ​ണ്ട ഇ​ട​വേ​ള​ക്ക് ശേ​ഷം എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ മ​ല​യാ​ള​ത്തി​ൽ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ആ​യി​ട​ക്ക് എം.​സ്. വി​ശ്വ​നാ​ഥ​നും യേ​ശു​ദാ​സും ത​മ്മി​ലു​ണ്ടാ​യ ചെ​റി​യ സൗ​ന്ദ​ര്യ​പ്പി​ണ​ക്ക​ത്തി​ന്റെ പേ​രി​ൽ ‘പ​ണി​തീ​രാ​ത്ത വീ​ട്’ എ​ന്ന ചി​ത്ര​ത്തി​ലെ മു​ഖ്യ ഗാ​യ​ക​നാ​കാ​നു​ള്ള ഭാ​ഗ്യം ജ​യ​ച​ന്ദ്ര​നു​ണ്ടാ​യി. ഇ​തി​ലെ ‘സു​പ്ര​ഭാ​തം... സു​പ്ര​ഭാ​തം... സു​പ്ര​ഭാ​തം... നീ​ല​ഗി​രി​യു​ടെ സ​ഖി​ക​ളേ, ജ്വാ​ലാ​മു​ഖി​ക​ളേ. ജ്യോ​തി​ര്‍മ​യി​യാം ഉ​ഷ​സ്സി​ന് വെ​ള്ളി​ച്ചാ​മ​രം വീ​ശും മേ​ഘ​ങ്ങ​ളെ... സു​പ്ര​ഭാ​തം... സു​പ്ര​ഭാ​തം... സു​പ്ര​ഭാ​തം...’ എ​ന്ന ഗാ​നം ജ​യ​ച​ന്ദ്ര​ന്റെ സം​ഗീ​ത ജീ​വി​ത​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി. മി​ക​ച്ച ഗാ​യ​ക​നു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം ല​ഭി​ച്ച​തി​നോ​ടൊ​പ്പം ത​ന്നെ ഈ ​ഗാ​നം ശ്രോ​താ​ക്ക​ളു​ടെ എ​ക്കാ​ല​ത്തേ​യും പ്രി​യ​പ്പെ​ട്ട ഗാ​ന​മാ​യി​ത്തീ​ർ​ന്നു. ഈ ​ഗാ​നാ​ലാ​പ​ന​ത്തി​ന് ജ​യ​ച​ന്ദ്ര​ൻ ന​ൽ​കി​യ ഭാ​വോ​ന്മീ​ല​നം വി​സ്മ​യാ​ത്മ​ക​മാ​യി​രു​ന്നു​വെ​ന്നാ​ണ് ഗാ​ന​നി​രൂ​പ​ക​ന്മാ​ർ വി​ല​യി​രു​ത്തി​യ​ത്. ഓ​രോ​രോ ഗാ​ന​ങ്ങ​ളും ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങ​ളെ സ്പ​ർ​ശി​ക്കു​ന്ന വി​ധ​ത്തി​ൽ ഭാ​വ​പൊ​ലി​മ​യോ​ടെ ആ​ല​പി​ക്കാ​നു​ള്ള ജ​യ​ച​ന്ദ്ര​ന്റെ മി​ക​വ് വേ​റൊ​രു ഗാ​യ​ക​രി​ലും ക​ണ്ടി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ജ​യ​ച​ന്ദ്ര​ൻ മ​ല​യാ​ള​ത്തി​ന്റെ ഭാ​വ​ഗാ​യ​ക​ൻ എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.

‘ക​രി​മു​കി​ൽ കാ​ട്ടി​ലെ

ര​ജ​നി​ത​ൻ വീ​ട്ടി​ലെ...’

(ക​ള്ളി​ച്ചെ​ല്ല​മ്മ)

‘ഉ​പാ​സ​ന... ഉ​പാ​സ​ന...’

(തൊ​ട്ടാ​വാ​ടി)

‘റം​സാ​നി​ലെ ച​ന്ദ്രി​ക​യോ...’

(ആ​ലി​ബാ​ബ​യും 40 ക​ള്ള​ന്മാ​രും)

‘മാ​ന​ത്തു​ക​ണ്ണി​ക​ൾ

മ​യ​ങ്ങും ക​യ​ങ്ങ​ൾ...’

(മാ​ധ​വി​ക്കു​ട്ടി)

‘മ​ല്ലി​ക​പ്പൂ​വി​ൻ മ​ധു​ര​ഗ​ന്ധം...’

(ഹ​ണി​മൂ​ൺ)

‘മു​ത്തു കി​ലു​ങ്ങി മ​ണി

മു​ത്തു കി​ലു​ങ്ങി...’

(അ​ജ്ഞാ​ത​വാ​സം)

‘ന​ക്ഷ​ത്ര​മ​ണ്ഡ​ല

ന​ട തു​റ​ന്നു...’

(പ​ഞ്ച​വ​ടി)

‘മ​ല​യാ​ള ഭാ​ഷ ത​ൻ

മാ​ദ​ക​ഭം​ഗി നി​ൻ...’

(പ്രേ​ത​ങ്ങ​ളു​ടെ താ​ഴ്വ​ര)

‘‘ഏ​കാ​ന്ത​പ​ഥി​ക​ൻ ഞാ​ൻ...’

(ഉ​മ്മാ​ച്ചു)

തു​ട​ങ്ങി​യ ഗാ​ന​ങ്ങ​ൾ​ക്കെ​ല്ലാം ജ​യ​ച​ന്ദ്ര​ൻ ന​ൽ​കി​യ ഭാ​വ​ഗ​രി​മ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു. എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ ‘ബ​ന്ധ​നം’ എ​ന്ന ചി​ത്ര​ത്തി​ൽ എം.​ബി. ശ്രീ​നി​വാ​സ് ഈ​ണം ന​ൽ​കി​യ ‘രാ​ഗം ശ്രീ​രാ​ഗം’ എ​ന്ന ഗാ​ന​ത്തി​നാ​ണ് ര​ണ്ടാ​മ​ത്തെ സം​സ്ഥാ​ന പു​ര​സ്കാ​രം ഇ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ക്കു​ന്ന​ത്. പി​ന്നീ​ട് ക​മ​ലി​ന്റെ ‘നി​റം’ എ​ന്ന ചി​ത്ര​ത്തി​ലെ ‘പ്രാ​യം ന​മ്മി​ൽ മോ​ഹം ന​ൽ​കി’ (2000), ‘തി​ള​ക്ക’​ത്തി​ലെ ‘നീ​യൊ​രു പു​ഴ​യാ​യ്...’ (2004), 2015ൽ ‘​ശാ​ര​ദാം​ബ​രം ചാ​രു​ച​ന്ദ്രി​ക...’ (എ​ന്ന് സ്വ​ന്തം മൊ​യ്തീ​ൻ), ‘ഞാ​ൻ ഒ​രു മ​ല​യാ​ളി...’ (ജി​ലേ​ബി), ‘മ​ല​ർ​വാ​ക​കൊ​മ്പ​ത്ത്...’ (എ​ന്നും എ​പ്പോ​ഴും) എ​ന്നീ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച​തി​ന് വീ​ണ്ടും മി​ക​ച്ച ഗാ​യ​ക​നു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​ര​ത്താ​ൽ ഇ​ദ്ദേ​ഹം ആ​ദ​രി​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി. അ​ഞ്ചു സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് പു​റ​മെ മി​ക​ച്ച ഗാ​യ​ക​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​ര​വും ജ​യ​ച​ന്ദ്ര​നെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.

1985ൽ ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ‘ശ്രീ​നാ​രാ​യ​ണ​ഗു​രു’ എ​ന്ന ചി​ത്ര​ത്തി​ൽ ദേ​വ​രാ​ജ​ൻ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ‘ശി​വ​ശ​ങ്ക​ര സ​ർ​വ ശ​ര​ണ്യ വി​ഭോ...’ എ​ന്ന ഗാ​ന​ത്തി​നാ​ണ് ആ​ദ്യ​മാ​യി ജ​യ​ച​ന്ദ്ര​ന് ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ക്കു​ന്ന​ത്. 1973ൽ ‘​മ​ണി​പ​യ​ൽ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ എം. ​എ​സ്. വി​ശ്വ​നാ​ഥ​നാ​ണ് ജ​യ​ച​ന്ദ്ര​നെ ത​മി​ഴി​ൽ ആ​ദ്യ​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. എ​ന്നാ​ൽ പി​ൽ​ക്കാ​ല​ത്ത് ഇ​ള​യ​രാ​ജ​യു​ടെ ഇ​ഷ്ട​ഗാ​യ​ക​നാ​യി ജ​യ​ച​ന്ദ്ര​ൻ മാ​റി. ‘വൈ​ദേ​ഹി കാ​ത്തി​രു​ന്താ​ൾ’ എ​ന്ന ചി​ത്ര​ത്തി​ലെ ‘രാ​സാ​ത്തി ഉ​ന്നൈ കാ​ണാ​തെ നെ​ഞ്ച് കാ​റ്റാ​ടി പോ​ലാ​ട്ത് ...’ എ​ന്ന ഗാ​നം ത​മി​ഴ​ക​ത്തെ സം​ഗീ​ത​പ്രേ​മി​ക​ൾ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ നെ​ഞ്ചി​ലേ​റ്റു​ക​യാ​യി​രു​ന്നു.

ഈ ​ഒ​രൊ​റ്റ ഗാ​ന​ത്തി​ന്റെ ആ​ന്ദോ​ള​ന​ത്തി​ൽ വി​ഖ്യാ​ത​മാ​യ ത​മി​ഴ്നാ​ട്ടി​ലെ ‘ക​ലൈ​മാ​മ​ണി ’ പു​ര​സ്കാ​രം ജ​യ​ച​ന്ദ്ര​നെ തേ​ടി​യെ​ത്തു​ക​യും​ചെ​യ്തു. ക​ന്ന​ട, ഹി​ന്ദി, തെ​ലു​ഗു ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ലും പാ​ടി​യി​ട്ടു​ള്ള ജ​യ​ച​ന്ദ്ര​ൻ മ​ല​യാ​ള​ത്തി​ൽ കൃ​ഷ്ണ​പ്പ​രു​ന്ത്, ന​ഖ​ക്ഷ​ത​ങ്ങ​ൾ, ട്രി​വാ​ൻ​ഡ്രം ലോ​ഡ്ജ് തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​മു​ണ്ട്. വി​ചി​ത്ര സ്വ​ഭാ​വ​ങ്ങ​ളു​ടെ ഒ​രു നി​ല​വ​റ​യാ​ണ് ഈ ​ഗാ​യ​ക​നെ​ന്ന് പ​ല സു​ഹൃ​ത്തു​ക്ക​ളും പ​റ​ഞ്ഞു കേ​ട്ടി​ട്ടു​ണ്ട്. ത​നി​ക്ക് ശ​രി​യെ​ന്ന് തോ​ന്നു​ന്ന​ത് ആ​രു​ടെ മു​മ്പി​ലും വെ​ട്ടി​ത്തു​റ​ന്നു പ​റ​യു​ന്ന​തു​കൊ​ണ്ടാ​യി​രി​ക്കാം പ​ല​രും ഈ ​ബ​ഹു​മ​തി അ​ദ്ദേ​ഹ​ത്തി​ന് ചാ​ർ​ത്തി​ക്കൊ​ടു​ത്ത​ത്. മു​ഹ​മ്മ​ദ് റ​ഫി, ദേ​വ​രാ​ജ​ൻ, എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ, പി. ​സു​ശീ​ല തു​ട​ങ്ങി​യ​വ​രു​ടെ സം​ഗീ​ത​വൈ​ഭ​വ​ത്തെ​ക്കു​റി​ച്ച് എ​ത്ര പ​റ​ഞ്ഞാ​ലും ഭാ​വ​ഗാ​യ​ക​ന് മ​തി വ​രാ​റി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തി​െ​ന്റ അ​ഭി​മു​ഖ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. നീ​ണ്ട 15 വ​ർ​ഷ​ക്കാ​ലം മ​ല​യാ​ള ച​ല​ച്ചി​ത്ര​രം​ഗ​ത്ത് നി​ന്നും മാ​റ്റി നി​ർ​ത്തി​യി​ട്ടും ആ ​മ​ധു​ര​സ്വ​രം വീ​ണ്ടും ഒ​രു രാ​ഗ​മാ​ലി​ക​യു​ടെ ഭാ​വ​ഗ​രി​മ​യോ​ടെ മ​ല​യാ​ളി​ക​ളു​ടെ നെ​ഞ്ചി​ലേ​ക്ക് പെ​യ്തി​റ​ങ്ങി​യ ച​രി​ത്രം ജ​യ​ച​ന്ദ്ര​ന് മാ​ത്രം സ്വ​ന്തം.

ഇ​ന്ന് ഇ​ന്ത്യ​ൻ സം​ഗീ​ത ലോ​ക​ത്തെ യു​വ​രാ​ജാ​വാ​യ എ.​ആ​ർ. റ​ഹ് മാ​ൻ പ​തി​നൊ​ന്നാം വ​യ​സ്സി​ൽ ആ​ദ്യ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ‘പെ​ൺ​പ​ട’ എ​ന്ന ചി​ത്ര​ത്തി​ലെ ‘വെ​ള്ളി തേ​ൻ കി​ണ്ണം പോ​ൽ...’ എ​ന്ന ഗാ​നം പാ​ടാ​ൻ ഭാ​ഗ്യം ല​ഭി​ച്ച​തും ജ​യ​ച​ന്ദ്ര​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P JayachandranRemembrance
News Summary - P. Jayachandran- Remembrance
Next Story