പ്രവാസിയുടെ ആത്മഹത്യ: ശ്യാമള ടീച്ചർക്ക് വീഴ്ച പറ്റിയെന്ന് പി. ജയരാജൻ
text_fieldsകണ്ണൂർ: ആത്മഹത്യചെയ്ത പ്രവാസി വ്യവസായി സാജന് കെട്ടിട ഉടമസ്ഥാവകാശം നൽകുന്നതിൽ ആന്തൂർ നഗരസഭ ഭരണസമിതി അധ്യക ്ഷയെന്ന നിലയിൽ പി.കെ. ശ്യാമള ടീച്ചർക്ക് വീഴ്ചപറ്റിയിട്ടുണ്ടെന്ന് സംസ്ഥാനസമിതി അംഗം പി. ജയരാജൻ. ധർമശാലയിൽ സ ി.പി.എം സംഘടിപ്പിച്ച വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു പി. ജയരാജൻ.
സാജന് ഉടമസ്ഥാവകാശ സർട്ടിഫിക്ക റ്റ് ലഭിക്കാത്തതിന് സെക്രട്ടറിയും എൻജിനീയറും രണ്ട് ഒാവർസിയറുമാണ് നിയമപരമായി കുറ്റക്കാർ. എന്നാൽ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ പറയുന്നത് മാത്രം കേട്ടു നടക്കേണ്ടവരാണോ, നിയമവും ചട്ടവും ജനങ്ങൾക്കു വേണ്ടിയുള്ളതാണ്. അക്കാര്യത്തിൽ ജനപ്രതിനിധികൾ ഇടപെേടണ്ടതുണ്ട്. അതിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്നും അക്കാര്യം ജനങ്ങൾക്ക് മുന്നിൽ തുറന്നുപറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെട്ടിട ചട്ടനിയമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണമാണ് സാജന് അനുമതി ലഭിക്കാതെ പോയത്. സാജെൻറ പ്രശ്നങ്ങൾ പാർട്ടിക്ക് മുന്നിലെത്തിയപ്പോൾ നടപടിയെടുത്തിരുന്നു. ഇതുപ്രകാരമാണ് ടൗൺപ്ലാനറെ ഉൾപ്പെടുത്തി ജോയൻറ് പരിശോധന നടന്നത്. ഇതിനുശേഷം ചില മാറ്റങ്ങൾ നിർദേശിച്ചു. ഈ മാറ്റങ്ങൾ വരുത്തിയശേഷം അനുമതി നൽകാമെന്ന് കാണിച്ച് അസി. എൻജിനീയർ റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടനുസരിച്ച് സെക്രട്ടറി അനുമതി നൽകേണ്ടതാണ്. എന്നാൽ, സെക്രട്ടറി സ്വന്തംനിലക്ക് ഒരു ഓവർസിയറെക്കൊണ്ട് വീണ്ടും പരിശോധിപ്പിക്കുകയും അനുമതി നിഷേധിക്കുകയുമായിരുന്നു.
അനുമതി നൽകണമെന്ന് പറഞ്ഞിട്ടും ക്രൂരമായ അനാസ്ഥയാണ് ഉദ്യോഗസ്ഥർ കാണിച്ചത്. പറഞ്ഞാൽ കേൾക്കാത്ത സെക്രട്ടറിയാണ് ആന്തൂർ നഗരസഭയിലേത്. ഇത് വ്യക്തമായപ്പോഴാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായത്. പി. ജയരാജനും ഗോവിന്ദൻ മാഷും തമ്മിലുള്ള പ്രശ്നത്തിൽനിന്നും പാർട്ടിയിലെ വിഭാഗീയതയുടെ ഭാഗമായുണ്ടായതാണെന്നാണ് വലതുപക്ഷ മാധ്യമങ്ങൾ പറഞ്ഞത്. പാർട്ടിയിൽ ഇപ്പോൾ വിഭാഗീയതയില്ല. തെറ്റുണ്ടെങ്കിൽ തിരുത്തുന്ന പാർട്ടിയാണ് സി.പി.എം. ശ്യാമള ടീച്ചർ കേന്ദ്രകമ്മിറ്റിയംഗത്തിെൻറ ഭാര്യയാണെന്നതുകൊണ്ട് ഇതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.