കെ. സുധാകരൻെറ സംഘ്പരിവാര്‍ വിധേയത്വം പുറത്തായി- പി. ജയരാജൻ
text_fieldsകണ്ണൂര്‍: തലശ്ശേരി കലാപം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട കെ. സുധാകരെൻറ ഉള്ളിലെ സംഘ്പരിവാര്‍ വിധേയത്വം പുറത്തായെന്ന് ജില്ല സെക്രട്ടറി പി. ജയരാജന്‍. ഇത് യാദൃച്ഛികമല്ലെന്നും 10 മാസം മുമ്പ് ബി.ജെ.പി അഖിലേന്ത്യാ നേതൃത്വവുമായുള്ള രഹസ്യചര്‍ച്ചയില്‍ സുധാകരെന ഏൽപിക്കപ്പെട്ട ദൗത്യമാണിതെന്നും പി. ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സുധാകരെൻറ പ്രസംഗം നടന്ന ദിവസത്തെ പത്രങ്ങളില്‍ ഗാന്ധിവധം പുനരന്വേഷിക്കണമെന്ന സംഘ്പരിവാര്‍ സംഘടനകളില്‍ ഒന്നിെൻറ ഹരജി തള്ളിയതിെൻറ വാര്‍ത്തയുണ്ട്. സുധാകരെൻറ പ്രസംഗവും അതും തമ്മില്‍ വലിയ പൊരുത്തമുണ്ട്. ചരിത്രത്തെ കീഴ്മേല്‍ മറിക്കാനുള്ള ആർ.എസ്.എസ് ശ്രമത്തിെൻറ ഭാഗമാണിത്. തലശ്ശേരി കലാപം അന്വേഷിച്ച ജസ്റ്റിസ് വിതയത്തില്‍ കമീഷന്‍, കലാപകാലത്ത് സമുദായ സൗഹാര്‍ദത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഏക പാര്‍ട്ടി സി.പി.എമ്മാണെന്ന് രേഖെപ്പടുത്തിയിട്ടുണ്ട്.
സമുദായ സൗഹാര്‍ദത്തിനുവേണ്ടി പ്രവര്‍ത്തിച്ച പാര്‍ട്ടി നേതാവ് യു.കെ. കുഞ്ഞിരാമനെ ആർ.എസ്.എസുകാർ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ വസ്തുത മറച്ചുവെക്കാന്‍ യു.കെ. കുഞ്ഞിരാമൻ കള്ളുഷാപ്പിലെ സംഘര്‍ഷത്തെ തുടർന്നാണ് മരിച്ചതെന്നാണ് ആർ.എസ്.എസുകാർ അന്നുമുതല്‍ പ്രചരിപ്പിച്ചിരുന്നത്. ഇതാണ് ഇപ്പോൾ സുധാകരൻ ഏറ്റുപറയുന്നത്. കലാപകാലത്ത് മാളത്തില്‍ ഒളിച്ച പാര്‍ട്ടികളായിരുന്നു കോണ്‍ഗ്രസും ലീഗുമെന്ന് തലശ്ശേരിയിലും പരിസരത്തുമുള്ള ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും ജയരാജന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.