അഴിമതി ആരോപണങ്ങൾക്കിടെ ലീഗ് നേതാവിെൻറ വീട്ടിൽ ജയരാജ സംഗമം
text_fieldsഅഴിമതി ആരോപണങ്ങള്‍ക്കിടെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും പി.ജയരാജനും തമ്മിൽ കണ്ടുമുട്ടി. പാനൂര്‍ കടവത്തൂരില്‍ വെച്ച് മുസ്ലിം ലീഗ് നേതാവ് പൊട്ടന്‍കണ്ടി അബ്ദുല്ലയുടെ വീട്ടിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. അബ്ദുല്ലയുടെ മകന്റെ വിവാഹത്തിനെത്തിയതായിരുന്നു ഇരുവരും.
പി.ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങൾ വാർത്തയായ ശനിയാഴ്ച തന്നെയാണ് ഇരുവരും നേരില്‍ കണ്ടത്. ഉച്ചയ്ക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച. അതേ സമയം യാദൃശ്ചികമായാണീ കൂടികാഴ്ചയെന്നാണറിയുന്നത്.
ആരോപണങ്ങൾക്കെതിരെ ഇ.പി.ജയരാജന്‍ ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാല്‍, മാധ്യമങ്ങളെ കണ്ട പി.ജയരാജന്‍ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുമില്ല. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കുണ്ടായ ജീര്‍ണതകളെ കുറിച്ച് പാര്‍ട്ടി വേദികളില്‍ ചര്‍ച്ച നടക്കുന്നുവെന്നാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. ഇതിനിടെ തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തിന് പാര്‍ട്ടി വേദിയില്‍ മറുപടി നല്‍കാനാണ് ഇ.പി.ജയരാജെൻറ നീക്കം. പുതിയ സാഹചര്യത്തിൽ അവധി ഒഴിവാക്കി വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രേട്ടറിയറ്റില്‍ പങ്കെടുക്കുമെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.