പ്രവർത്തകർക്ക് യു.എ.പി.എ.: പൊലീസിനെതിരെ സി.പി.എം നേതാക്കൾ
text_fieldsകണ്ണൂർ / മലപ്പുറം: രണ്ട് പ്രവർത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ സി.പി.എം നേതാക്കൾ രംഗത്ത്. പൊ ലീസിന്‍റെ ഭാഗത്തുനിന്ന് സർക്കാറിന്‍റെ നയമല്ലാത്ത നടപടികൾ ഉണ്ടാകുന്നുണ്ടെന്ന് എം.വി. ജയരാജൻ. സർക്കാറിന്‍റെ നയ ം ജനപക്ഷ പൊലീസിങ്ങാണ്. ആ നയത്തിനനുസരിച്ച് പൊലീസ് മാറുക തന്നെ ചെയ്യണം. യു.എ.പി.എ ചുമത്തിയതിൽ ഉയർന്നുവന്ന പരാതികൾ ഇടതു സർക്കാർ പരിഹരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പൊലീസിന്‍റെ സമീപനം എൽ.ഡി.എഫിന്‍റെ സമീപനവുമായി പൊരുത്തപ്പെടാത്തതാണെന്ന് പി. ജയരാജൻ പ്രതികരിച്ചു. പൊലീസിന് തന്നിഷ്ടം പോലെ ചുമത്താൻ ഉള്ളതല്ല നിയമം. രാജ്യദ്രോഹപരമായ പുസ്തകങ്ങൾ കൈവശം വെച്ചാൽ ചുമത്താവുന്ന നിയമങ്ങളുണ്ട്. ആ വകുപ്പുകൾക്ക് പകരം എല്ലാവരെയും ഭീകരന്മാരായി പ്രഖ്യാപിക്കുന്ന ഒരു കരിനിയമം പ്രയോഗിച്ചതാണ് എൽ.ഡി.എഫിന്‍റെ സമീപനവുമായി പൊരുത്തപ്പെടാത്തത്.
ഈ സമീപനം തിരുത്താൻ സർക്കാർ തയാറാകും എന്ന ഉറച്ച പ്രതീക്ഷയാണുള്ളത്. തിരുത്തിയാൽ സർക്കാറിന്‍റെ പ്രതിച്ഛായ വർധിക്കുകയാണ് ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.
പന്തീരാങ്കാവിൽ രണ്ടു വിദ്യാർഥികളെ യു.എ.പി.എ (അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) പ്രകാരം കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ഒളവണ്ണ മൂർക്കനാട് ത്വാഹ ഫസൽ (24), തിരുവണ്ണൂർ പാലാട്ട് നഗർ അലൻ ഷുഹൈബ് (20) എന്നിവരെ പന്തീരാങ്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.