പി. ജയരാജനും പി.കെ. ശ്രീമതിയും സ്ഥാനാർഥിപ്പട്ടികക്ക് പുറത്ത്
text_fieldsകണ്ണൂർ: സി.പി.എം സ്ഥാനാർഥി പട്ടികയിൽ നിന്ന് പി. ജയരാജനും പി.കെ. ശ്രീമതിയും പുറത്തേക്ക്. േലാക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റവർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്നാണ് പാർട്ടി സംസ്ഥാന െസക്രേട്ടറിയറ്റിലെ ധാരണ. പി. ജയരാജൻ വടകരയിലും പി.കെ. ശ്രീമതി കണ്ണൂരിലും മത്സരിച്ച് തോറ്റവരാണ്.
പ്രത്യേകമായ ഇളവ് ലഭിച്ചില്ലെങ്കിൽ കണ്ണൂർ സി.പി.എമ്മിലെ പ്രമുഖരായ ഇരുവരും ഇക്കുറി മത്സരരംഗത്തുണ്ടാവില്ല. കണ്ണൂരിലെ പാർട്ടിക്കാരിൽ വലിയൊരു വിഭാഗം പി. ജയരാജൻ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. സമൂഹ മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച പ്രചാരണവും സജീവമാണെന്നിരിക്കെയാണ് പി. ജയരാജെൻറ മത്സര സാധ്യത ഇല്ലാതാകുന്നത്.
വടകരയിൽ സ്ഥാനാർഥിയായതിെൻറ പേരിലാണ് പി. ജയരാജെന കണ്ണൂർ ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. ലോക്സഭയിലേക്ക് മത്സരിച്ച കോട്ടയം ജില്ല സെക്രട്ടറി എൻ. വാസവൻ തെരഞ്ഞെടുപ്പിനുശേഷം ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവന്നു. എന്നാൽ, പി. ജയരാജന് അത്തരം പരിഗണന ലഭിച്ചില്ല. ഇതാണ് പി. ജയരാജന് നിയമസഭയിലേക്ക് അവസരം നൽകണമെന്ന അണികളുടെ ആവശ്യത്തിെൻറ പശ്ചാത്തലം.
മുൻ ആരോഗ്യ മന്ത്രി കൂടിയായ പി.കെ. ശ്രീമതിയാണ് പാർട്ടിയിൽ സീനിയർ. ഭരണത്തുടർച്ച ലഭിച്ചാൽ മന്ത്രിസഭയിലെ വനിത പ്രതിനിധിയെ നിശ്ചയിക്കുേമ്പാൾ ശ്രീമതിക്കും ശൈലജക്കും ഇടയിലെ തെരഞ്ഞെടുപ്പ് പാർട്ടിക്ക് ദുഷ്കരമാകും. അത്തരമൊരു പ്രതിസന്ധി മുന്നിൽക്കണ്ട്, ലോക്സഭയിൽ തോറ്റവർക്ക് സീറ്റില്ലെന്ന മാനദണ്ഡത്തിൽ ശ്രീമതിയും പ്രാഥമിക പട്ടികയിൽനിന്ന് പുറത്താകാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.