പി. ജയരാജൻ വധശ്രമ കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: സി.പി.എം നേതാവ് പി. ജയരാജനെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
കൃത്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ഹൈകോടതി നിരീക്ഷിച്ചത് തെറ്റാണെന്ന് സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ സംസ്ഥാന സർക്കാർ വാദിച്ചു.
1999 ആഗസ്റ്റ് 25നാണ് പി. ജയരാജനെ കിഴക്കെ കതിരൂരിലെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ചത്. കൈ വെട്ടി മാറ്റുകയും നട്ടെല്ലിന് ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
വിചാരണ കോടതി ശിക്ഷിച്ച ആർ.എസ്.എസ് പ്രവർത്തകരായ ആറു പ്രതികളിൽ ഒരാൾ ഒഴികെ എല്ലാവരെയുമാണ് ഹൈകോടതി വെറുതെ വിട്ടത്. ഈ കേസിൽ പ്രതികളായ ഒമ്പതു പേരിൽ മൂന്നുപേരെ വിചാരണ കോടതി വെറുതെ വിട്ടു. മറ്റ് ആറു പ്രതികളിൽ രണ്ടാം പ്രതിയായ ആർ.എസ്.എസുകാരൻ ചിരുകണ്ടോത്ത് പ്രശാന്തിനെ മാത്രമാണ് കുറ്റക്കാരനായി ഹൈകോടതി കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.