'സ്വന്തം പദവി മറന്ന് തനി സംഘിയായി മാറി'; മുരളീധരനെതിരെ രൂക്ഷവിമർശനവുമായി പി. ജയരാജൻ
text_fieldsകണ്ണൂർ: കേന്ദ്ര സഹമന്ത്രി വി. മുരളീധരനെതിരെ രൂക്ഷവിമർശനവുമായി പി. ജയരാജൻ. ഫേസ്ബുക്കിലാണ് അദ്ദേഹം മുരളീധരനെ കടന്നാക്രമിച്ചത്. കേരളത്തിൽ നിന്നുള്ള 'ഒരു വിലയുമില്ലാത്ത' കേന്ദ്ര സഹമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിലവാരമില്ലാത്ത ആക്ഷേപമുയർത്തിയതിനെ കുറിച്ച് സമൂഹത്തിൽ പ്രതിഷേധം ഉയർന്നിരിക്കുകയാണല്ലോ എന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഇദ്ദേഹം സ്വന്തം പദവി മറന്ന് തനി സംഘിയായി മാറിയെന്നും പി. ജയരാജൻ കുറ്റപ്പെടുത്തി.
മുെമ്പാരിക്കൽ ഈ മാന്യൻ കാക്കി ട്രൗസറിട്ട് നടന്ന കാലത്തെ ഒരു സംഭവം ഓർമവരുന്നതായും പി. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. അന്ന് കേരളത്തിെൻറ മുഖ്യമന്ത്രി നായനാർ ആയിരുന്നു. ഡൽഹി കേരള ഹൗസിൽ അദ്ദേഹമുള്ളപ്പോൾ കുറച്ച് ആർ.എസ്.എസുകാരെയും എ.ബി.വി.പിക്കാരെയും കൂട്ടി ഈ വിദ്വാൻ നായനാരുടെ മുറിയിൽ അത്രിക്രമിച്ചു കയറി വാതിൽ കുറ്റിയിട്ടു. കൈയിലൊരു വെള്ള പേപ്പറുമുണ്ട്. കേരളത്തിൽ അറസ്റ്റിലായ ഒരു എ.ബി.വി.പി പ്രവർത്തകനെ വിട്ടയക്കുമെന്ന് മുഖ്യമന്ത്രി ഈ പേപ്പറിൽ എഴുതി ഒപ്പിട്ടുനൽകണമെന്നായിരുന്നു ആവശ്യം. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നായിരുന്നു ഈ ആർ.എസ്.എസ് കാരുടെ വിചാരം. ഒട്ടേറെ പ്രതിസന്ധികൾ നേരിട്ട നായനാർ കുലുങ്ങിയില്ല. പോയി പണി നോക്കാൻ പറഞ്ഞു. ആർ.എസ്.എസുകാർ പൊലീസ് പിടിയിലുമായി -അദ്ദേഹം പരിഹസിച്ചു. അന്ന് കാണിച്ച ആ കാക്കി ട്രൗസർകാരെൻറ അതേ മനോഭാവമാണ് ഈ മാന്യന് ഇപ്പോഴും - പി. ജയരാജൻ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.