സുധാകരെൻറ വെളിപ്പെടുത്തൽ: കോൺഗ്രസും മുസ്ലിംലീഗും നിലപാട് വ്യക്തമാക്കണം -പി. ജയരാജൻ
text_fieldsകണ്ണൂർ: ബി.ജെ.പിയിലേക്കുള്ള ക്ഷണം സംബന്ധിച്ച കെ. സുധാകരെൻറ വെളിപ്പെടുത്തലിനെക്കുറിച്ച് കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തനിക്ക് ബി.ജെ.പിയിൽ പോകണമെന്ന് തോന്നിയാൽ പോകും. മറ്റാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല എന്നാണ് സുധാകരൻ പറഞ്ഞത്. കോൺഗ്രസ് അണികളെ സംഘപരിവാരത്തിലേക്ക് ആനയിക്കാനുള്ള സുധാകരെൻറ നീക്കത്തെക്കുറിച്ച് മുസ്ലിംലീഗ് നിലപാട് വ്യക്തമാക്കണം.
സുധാകരനും ആർ.എസ്.എസും ഇരുമെയ്യാണെങ്കിലും ഒറ്റമനസ്സാണ്. ബി.ജെ.പി ക്ഷണം സംബന്ധിച്ച് കെ. സുധാകരൻ വെളിപ്പെടുത്തിയത് പാതിമാത്രമാണ്. ബാക്കി വരുംദിവസങ്ങളിൽ രാഷ്ട്രീയത്തിൽ കാണാം. സുധാകരനും അമിത്ഷായും തമ്മിൽ ചെന്നൈയിൽ ചർച്ച നടത്തിയെന്ന് സി.പി.എം നേരത്തേ പറഞ്ഞതാണ്. അന്ന് എല്ലാം നുണയെന്ന് പറഞ്ഞ സുധാകരൻ ഇപ്പോൾ ക്ഷണം കിട്ടിയെന്ന് സമ്മതിച്ചിരിക്കുന്നു. കെ.പി.സി.സി പ്രസിഡൻറ് സ്ഥാനം കിട്ടുന്നില്ലെങ്കിൽ ബി.ജെ.പിയിലേക്ക് പോകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ സുധാകരൻ കോൺഗ്രസ് നേതൃത്വത്തിന് നൽകുന്നത്.
സി.പി.എമ്മിനെ എതിരിടാൻ കോൺഗ്രസിന് ആവില്ലെന്ന തോന്നലുണ്ടാക്കുക, ശേഷം തനിക്ക് പിന്നിൽ അണിനിരക്കുന്നവരെ ബി.ജെ.പിയിലേക്ക് ചേക്കേറാൻ േപ്രരിപ്പിക്കുക. അതാണ് സുധാകരൻ ചെയ്യുന്നത്. ‘കേരളത്തിലെ രാഷ്ട്രീയ വികസനത്തിനുള്ള തന്ത്രപരമായ പദ്ധതി’ എന്ന പേരിൽ അമിത് ഷായുടെ ഓഫിസിൽ തയാറാക്കിയതാണിത്. സുധാകരെൻറ സത്യഗ്രഹപന്തൽ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി സന്ദർശിച്ചത് യാദൃച്ഛികമല്ല. സുധാകരെൻറ സത്യഗ്രഹംപോലും ബി.ജെ.പി താൽപര്യപ്രകാരമാണെന്നും പി. ജയരാജൻ കുറ്റെപ്പടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.