കണ്ണൂർ സി.പി.എമ്മിെൻറ അമരത്ത് വീണ്ടും പി. ജയരാജൻ
text_fieldsകണ്ണൂർ: സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായി പി. ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. സ്വയം മഹത്വവത്കരിക്കാൻ ശ്രമിച്ചെന്ന സംസ്ഥാന നേതൃത്വത്തിെൻറ കുറ്റപ്പെടുത്തലിന് വിധേയനായ ജയരാജൻ െഎകകണ്ഠ്യേനയാണ് സെക്രട്ടറിയാകുന്നതെന്നത് ശ്രേദ്ധയമാണ്. 49 അംഗ ജില്ല കമ്മിറ്റിയിൽ ആറ് പുതുമുഖങ്ങളെ ഉൾപ്പെടുത്തി.
എസ്.എഫ്.െഎ സംസ്ഥാന സെക്രട്ടറി എം. വിജിൻ, ഡി.വൈ.എഫ്.െഎ ജില്ല സെക്രട്ടറി വി.കെ. സനോജ്, സി.െഎ.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ. മനോഹരൻ, ഏരിയ സെക്രട്ടറിമാരായ പി.കെ. ശബരീഷ് (അഞ്ചരക്കണ്ടി), പി. മുകുന്ദൻ (തളിപ്പറമ്പ്), മഹിള അസോസിയേഷൻ സംസ്ഥാന സമിതി അംഗം പി.കെ. ശ്യാമള എന്നിവരാണ് പുതുതായി ജില്ല കമ്മിറ്റിയിലെത്തിയത്. മഹിള പ്രതിനിധിയായി എത്തിയ പി.കെ. ശ്യാമള സംസ്ഥാന സെക്രേട്ടറിയറ്റംഗം എം.വി. ഗോവിന്ദെൻറ ഭാര്യയാണ്. പാർട്ടി ചട്ടമനുസരിച്ച് മൂന്നു പൂർണകാലാവധിയിൽ കൂടുതൽ സ്ഥാനത്ത് തുടരാനാകില്ലെന്നതിനാൽ ജയരാജന് ഇത് അവസാന ഉൗഴമാണ്.
നേരത്തേ 47 അംഗങ്ങളുണ്ടായിരുന്ന ജില്ല കമ്മിറ്റിയുടെ അംഗബലം ഇക്കുറി 49 ആയി ഉയർത്തി. മൂന്നുപേരെ ഒഴിവാക്കി. സംസ്ഥാന കൺട്രോൾ കമ്മിറ്റി അംഗം കൂടിയായ ടി. കൃഷ്ണൻ, തളിപ്പറമ്പ് ഏരിയയിൽ നിന്നുള്ള പി. വാസുദേവൻ, കെ. കുഞ്ഞപ്പ എന്നിവരാണ് ഒഴിവായത്. മരിച്ചുപോയ രണ്ടുപേരുടെ കൂടി ഒഴിവിലേക്കാണ് പുതിയ ആറുപേരെ ഉൾപ്പെടുത്തിയത്. 56 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. മൂന്ന് ദിവസമായി നായനാർ അക്കാദമിയിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ പോളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ. ബാലൻ, പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ തുടങ്ങിയ നേതാക്കൾ പെങ്കടുത്തു.
പി. ജയരാജെൻറ മൂന്നാമൂഴത്തിന് തിളക്കമേറെ
പി. ജയരാജൻ കണ്ണൂരിൽ ഒരിക്കൽകൂടി സി.പി.എമ്മിെൻറ സാരഥിയാകുേമ്പാൾ തിളക്കമേറെ. ചിറകരിയാൻ ഒരുങ്ങിയവരെ നിഷ്പ്രഭരാക്കിയ വിജയമാണിത്. പാർട്ടിക്കപ്പുറം വളരാൻ ശ്രമിക്കുന്നുവെന്നായിരുന്നു ജയരാജനെതിരായ ആക്ഷേപം. സ്വന്തം പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിെൻറ ആക്ഷേപം പേക്ഷ, കണ്ണൂരിലെ പാർട്ടി തള്ളി. ജയരാജന് പകരമൊരു പേര് ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് സേമ്മളന ചർച്ചയിൽ ഒരുഘട്ടത്തിലും ഉയർന്നില്ല. സമ്മേളനത്തിനിടെ ജില്ല സെക്രട്ടറിയെ പ്രതിക്കൂട്ടിലാക്കിയതിന് പിണറായി വിജയെൻറയും കോടിയേരി ബാലകൃഷ്ണെൻറയും സാന്നിധ്യത്തിൽ സംസ്ഥാനനേതൃത്വം വിമർശിക്കപ്പെട്ടു.കണ്ണൂർ പാർട്ടിയിൽ ജയരാജൻ നേടിയെടുത്ത സ്വാധീനത്തിന് മുന്നിൽ സംസ്ഥാന സെക്രേട്ടറിയറ്റിൽ ജയരാജനെതിരെ ആക്ഷേപം ഉയർത്തിക്കൊണ്ടുവന്നവർപോലും നിശ്ശബ്ദരായി.
സംഘ്പരിവാറുമായി നിരന്തരം ഏറ്റുമുട്ടുന്ന കണ്ണൂരിൽ എതിരാളികൾ വിരൽ വെട്ടിമാറ്റിയ കൈകളുമായാണ് ഇദ്ദേഹം പാർട്ടിയെ നയിക്കുന്നത്. ജീവിക്കുന്ന രക്തസാക്ഷി പരിവേഷമുള്ള ജയരാജൻ അണികളുടെ ആവേശമാകുന്നത് അതുകൊണ്ട് മാത്രമല്ല. നേതാക്കൾക്കും മക്കൾക്കുമെതിരെ ആവർത്തിക്കുന്ന സാമ്പത്തിക ആക്ഷേപങ്ങളൊന്നും ഇദ്ദേഹത്തിന് എതിരായില്ല. മുതലാളികളുമായല്ല, പാർട്ടി കേഡറുകളുമായാണ് കൂടുതൽ അടുപ്പം. കണ്ണൂരിൽ സി.പി.എമ്മുകാർ പൊതുവിൽ കേൾക്കാറുള്ള മുഷ്കിെൻറ രാഷ്ട്രീയശൈലി എന്നതിനപ്പുറം വലിയ ആക്ഷേപം എതിരാളികൾക്കും പറയാനില്ല. ആരാധന അതിരുകടന്നപ്പോൾ അണികൾ കണ്ണൂരിൻ താരകമെന്നും ചെഞ്ചോര പൊൻകതിരെന്നുെമാക്കെ വിളിച്ചു.
അതിെൻറപേരിൽ സ്വയം മഹത്ത്വവത്കരണ ആക്ഷേപം ഉയർന്നപ്പോൾ ജയരാജൻ അൽപമൊന്ന് പതറി. സമ്മേളനം കഴിയുേമ്പാൾ ജില്ല സെക്രട്ടറി സ്ഥാനത്ത് ഉണ്ടാകുമോയെന്നായി ചർച്ചകൾ. ഞൊടിയിടയിൽ എല്ലാം മാറി. സമൂഹമാധ്യമങ്ങളിൽ ‘സപ്പോർട്ട് പി.ജെ’ തരംഗമായി. ഏരിയ സമ്മേളന ചർച്ചകൾ ജയരാജസ്തുതികളായി മാറി. ജില്ല സമ്മേളനത്തിലും വലിയ പിന്തുണയാണ് കിട്ടിയത്. അങ്ങനെ നേതൃത്വം ആഗ്രഹിച്ചാൽ പോലും ജയരാജനെ മാറ്റാനാകാത്തനിലയിലേക്ക് കാര്യങ്ങൾ മാറിയതോടെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും ഏകസ്വരത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.എമ്മിെൻറ രാജ്യത്തെ ഏറ്റവും ശക്തമായ ജില്ല ഘടകമാണ് കണ്ണൂർ. കണ്ണൂർ ജില്ല സെക്രട്ടറിയെന്നത് സി.പി.എമ്മിൽ ചെറിയ പദവിയല്ല.
വിമർശനം ഉൾക്കൊണ്ട് മുന്നോട്ട് -പി. ജയരാജൻ
പാർട്ടി സമ്മേളനത്തിലെ ചർച്ചകളിലെ വിമർശനം ഉൾക്കൊണ്ട് മുന്നോട്ടുപോകുമെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ. ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പോരായ്മകൾ പരിഹരിക്കാനുള്ള ശ്രമത്തിന് ഉൗന്നൽ നൽകും. ജില്ലയിൽ പ്രബലശക്തിയായി തുടരുേമ്പാഴും ചില മേഖലകളിൽ പാർട്ടിക്ക് സ്വാധീനം നേടാനായിട്ടില്ല. അത് പരിഹരിക്കാനുള്ള രൂപരേഖ പാർട്ടിസമ്മേളനം തയാറാക്കിയിട്ടുണ്ട്.
ജില്ലയിൽ ദേശീയപാത വികസനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ട്. വികസനം വരുേമ്പാൾ ചിലരെ ബാധിക്കും. അവരുടെ അസംതൃപ്തി മുതലാക്കാൻ തീവ്രവാദശക്തികൾ രംഗത്തുവന്നിരിക്കുകയാണ്. നാടിെൻറ വികസനം തടസ്സപ്പെടുത്തുന്ന ഇവർക്കെതിരെ ജനങ്ങളെ അണിനിരത്തി മുന്നോട്ടുപോകാനാണ് സമ്മേളനത്തിെൻറ തീരുമാനം. ദേശീയപാത, ബൈപാസ്, ജലപാത തുടങ്ങിയ വികസന പദ്ധതികൾ എല്ലാവർക്കും ആവശ്യമാണെന്ന ് ജനങ്ങളെ ബോധ്യപ്പെടുത്താൻ പാർട്ടി മുന്നിട്ടിറങ്ങും.
പാർട്ടിയെ കൂടുതൽ ജനകീയമാക്കുന്നതിെൻറ ഭാഗമായി വിവിധങ്ങളായ സേവന പ്രവർത്തനങ്ങൾ പാർട്ടിപ്രവർത്തകർ ഏറ്റെടുത്ത് നടപ്പാക്കും. ആവശ്യമായ എല്ലാ മേഖലകളിലും പാർട്ടിപ്രവർത്തകരുടെ നേതൃത്വത്തിൽ ഹെൽപ്ഡെസ്കുകൾ രൂപവത്കരിച്ച് രംഗത്തിറങ്ങും. കോൺഗ്രസ്, മുസ്ലിംലീഗ്, സംഘ്പരിവാർ, എസ്.ഡി.പി.െഎ തുടങ്ങിയ പാർട്ടികളിൽനിന്നായി 2395 പേർ ചുരുങ്ങിയ നാളുകളിൽ സി.പി.എമ്മിലേക്ക് വന്നു. സംഘ്പരിവാറിൽനിന്നും പോപുലർഫ്രണ്ടിൽനിന്നും ഒരുേപാലെ ആക്രമണം നേരിടുന്ന പാർട്ടിയാണ് സി.പി.എം. ഹിന്ദു^മുസ്ലിം വർഗീയതയെ ഒരുപോലെ എതിർക്കുന്ന പരിപാടികളുമായി ശക്തമായി മുന്നോട്ടുപോകുമെന്നും ജയരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.