പി.ജെ: 'പാർട്ടിക്കൂട്ട'ത്തിൽ തനിയെ; കണ്ണൂർ ലോബിയിലെ ഒറ്റയാനെ തളക്കാനുള്ള തീരുമാനം മറനീക്കി പുറത്തേക്ക്
text_fieldsകണ്ണൂർ: നിയമസഭയിലേക്ക് സീറ്റ് നിഷേധിക്കപ്പെട്ട പി. ജയരാജൻ സി.പി.എം േനതൃത്വത്തിൽ കൂടുതൽ ഒറ്റപ്പെടുന്നു. കണ്ണൂർ േലാബിയിലെ ഒറ്റയാനെ തളക്കാനുള്ള പാർട്ടി നേതൃത്വത്തിെൻറ തീരുമാനം മറനീക്കി പുറത്തുവരുകയാണ്. വടകരയിൽനിന്ന് പാർലമെൻറിലേക്ക് മത്സരിക്കുന്നതിനായി ജില്ല സെക്രട്ടറി സ്ഥാനമൊഴിഞ്ഞ പി. ജയരാജന് നിയമസഭയിലേക്ക് സീറ്റ് പൊതുവിൽ പ്രതീക്ഷിച്ചതാണ്. എന്നാൽ, പാർട്ടി നേതൃത്വം കനിഞ്ഞില്ല. പാർലമെൻറിലേക്ക് മത്സരിച്ച് തോറ്റവർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന, സംസ്ഥാന സെക്രേട്ടറിയേറ്റ് നിശ്ചയിച്ച മാനദണ്ഡമാണ് പി. ജയരാജന് തടസ്സമായി വിശദീകരിക്കപ്പെടുന്നത്.
എന്നാൽ, പാലക്കാട് ലോക്സഭ മണ്ഡലത്തിൽനിന്ന് തോറ്റ എം.ബി. രാജേഷും കോട്ടയം ലോക്സഭ മണ്ഡലത്തിൽ തോറ്റ വി.എൻ. വാസവനും പട്ടികയിലുണ്ട്. മാത്രമല്ല, ലോക്സഭയിലേക്ക് മത്സരിക്കാൻ മാറിനിന്ന കോട്ടയം ജില്ല സെക്രട്ടറി സ്ഥാനം വി.എൻ. വാസവന് തിരിച്ചുകിട്ടുകയും ചെയ്തു. വാസവനും രാജേഷിനും കിട്ടിയ ഇളവ് ജയരാജെൻറ കാര്യത്തിൽ ഉണ്ടായിട്ടില്ല എന്നതിൽതന്നെ നേതൃത്വത്തിെൻറ തീരുമാനം എന്താെണന്ന് വ്യക്തമാണ്. പാർട്ടിക്കും അപ്പുറത്തേക്ക് വളരാൻ ശ്രമിക്കുന്ന പി. ജയരാജെൻറ പോക്ക് വി.എസിെൻറ വഴിയേ ആണെന്ന് പാർട്ടി വിലയിരുത്തിയിട്ട് നാളേറെയായി. വി.എസ് എന്ന ഒറ്റയാൻ നേതൃത്വത്തിന് ഉയർത്തിയ വെല്ലുവിളികൾ ചെറുതല്ല.
പാർട്ടിക്കുള്ളിൽ മറ്റൊരു 'വി.എസ്' ഉയിരെടുക്കുന്നത് നേതൃത്വം സമ്മതിക്കില്ല. ആ നിലക്കുള്ള കരുതൽ നടപടികളാണ് ജയരാജെൻറ ചിറകരിയുന്നതിലേക്ക് നയിക്കുന്നത്. അക്രമ രാഷ്ട്രീയത്തിെൻറ പ്രയോക്താവെന്ന് ആക്ഷേപം നേരിടുേമ്പാഴും ലളിതജീവിതം നയിക്കുന്ന, അഴിമതി ആരോപണങ്ങൾ കേൾപ്പിക്കാത്ത, ആർ.എസ്.എസ് വെല്ലുവിളി നെഞ്ചുറപ്പോടെ നേരിടുന്ന നേതാവെന്ന പ്രതിച്ഛായയുള്ള പി. ജയരാജൻ അണികൾക്ക് പ്രിയങ്കരനാണ്. സമൂഹമാധ്യമങ്ങളിൽ പി.ജെ ഫാൻസ് പേജുകളുണ്ടാവുന്നതും കണ്ണൂരിൻ താരകമെന്നും ചെഞ്ചോര പൊൻകതിരെന്നും പാടിപ്പുകഴ്ത്തുന്ന വിഡിയോ ആൽബം വൈറലാകുന്നതിെൻറയും സാഹചര്യം അതാണ്. ഇതോടെയാണ് 'പി.ജെ മറ്റൊരു വി.എസ്' എന്ന ആശങ്ക നേതൃത്വത്തെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.