തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്ന് പി. ജയരാജൻ; ‘എപ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കണം’
text_fieldsകണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്ന് മുതിർന്ന സി.പി.എം നേതാവ് പി. ജയരാജൻ. കണ്ണൂർ പാനൂരിൽ പി.കെ. കുഞ്ഞനന്തൻ അനുസ്മരണ പരിപാടിയിലായിരുന്നു ജയരാജന്‍റെ പരാമർശം.
വിജയിച്ചാലും പരാജയപ്പെട്ടാലും ജനങ്ങൾക്കൊപ്പം നിൽക്കുക എന്നതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം നമ്മളെ പഠിപ്പിച്ചത്. ആ പാഠം ഉൾക്കൊണ്ട് മുന്നോട്ടു പോകണം. എവിടെയെല്ലാം പോരായ്മകൾ സംഭവിച്ചെന്ന് കൃത്യമായി പരിശോധിച്ച് മുന്നോട്ടു പോകണമെന്നും ജയരാജൻ പറഞ്ഞു.
2019ലെ തോൽവി മറികടന്നാണ് എൽ.ഡി.എഫ് ഭരണം നേടിയതെന്ന പഴയ ചരിത്രം മറക്കരുത്. ചരിത്രത്തെ ശരിയായി വിലയിരുത്തണമെന്നും പി. ജയരാജൻ വ്യക്തമാക്കി.
ലോക്സഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് സംസ്ഥാനത്ത് സി.പി.എം നേരിട്ടത്. ആകെയുള്ള 20 സീറ്റുകളിൽ ഒരു സീറ്റിൽ മാത്രമാണ് വിജയിച്ചത്.
ആലത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി മന്ത്രി കെ. രാധാകൃഷ്ണനാണ് വിജയിച്ചത്. 18 സീറ്റ് യു.ഡി.എഫ് നേടിയപ്പോൾ എൻ.ഡി.എ ഒരു സീറ്റിൽ വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.