'ചാമ്പിക്കോ...' ട്രെൻഡിനൊപ്പം പി ജയരാജനും -VIDEO
text_fieldsകണ്ണൂർ: വെള്ള ഷർട്ടും വെള്ള മുണ്ടുമുടുത്ത് കൈ വീശി സ്ലോ മോഷനിൽ പി. ജയരാജൻ... വേദിയിൽ രണ്ടുവരിയായി സഖാക്കൾ നിൽക്കുകയും ഇരിക്കുകയും ചെയ്യുന്നു. നടുവിൽ ഒഴിച്ചിട്ട കസേരയിൽ 'ഭീഷ്മപർവത്തിലെ' മമ്മൂട്ടി സ്റ്റൈലിൽ രാജകീയമായി പി.ജെ വന്നിരുന്നു. കാലിൻമേൽ കാൽ കയറ്റിവെച്ച് 'ചാമ്പിക്കോ..' എന്ന ഡയലോഗും കാച്ചി... സഖാക്കളെല്ലാം കൈ ചേർത്തുകെട്ടി പി.ജെയ്ക്ക് ഒപ്പം ചേർന്നു.
സി.പി.എം കണ്ണൂർ ജില്ല മുൻ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി. ജയരാജനാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡായ 'ഭീഷ്മ പർവം' സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രമായ മൈക്കിളപ്പന്റെ 'ചാമ്പിക്കോ..' അനുകരിച്ചത്. ചിത്രത്തിൽ മൈക്കിളപ്പൻ കുടുംബക്കാർക്കൊപ്പമിരുന്ന് ഫോട്ടോ എടുക്കുന്ന രംഗമാണിത്. സിനിമാ മേഖലയിലുള്ളവരും അധ്യാപകരും വിദ്യാർഥികളുമടക്കം ഈ ട്രെൻഡിന്റെ ഭാഗമായതോടെ വൻ സ്വീകാര്യതയാണ് ഈ രംഗത്തിന് ലഭിച്ചത്.
ജയരാജന്റെ മകൻ ജെയിന്‍ രാജാണ് 'തലൈവർ' എന്ന അടിക്കുറിപ്പോടെ വീഡിയോ ഫേസ്ബുക്കിൽ ആദ്യം പങ്കുവച്ചത്. പി.ജെ. ആർമി അടക്കമുള്ള അനുയായിവൃന്ദം ഈ വിഡിയോ ഇരു കൈയും നീട്ടി സ്വീകരിച്ചു. പലരും വാട്സാപ്പ് സ്റ്റാറ്റസായും ഫേസ്ബുക്കിൽ ഷെയർ ചെയ്തും ജയരാജന്റെ വരവ് ആഘോഷിച്ചു. രാഷ്ട്രീയവും വ്യക്തിപരവുമായ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.
വിഡിയോ കാണാം:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.