'ബിംബമാക്കരുത്'; പി.ജെ എന്ന പേരുകൾ ഒഴിവാക്കണം- പി ജയരാജൻ
text_fieldsതിരുവനന്തപുരം: മക്കളുടെ ജോലിയും മറ്റും ചൂണ്ടിക്കാട്ടി നേതാക്കളെ വ്യത്യസ്ത തട്ടു കളിലാക്കാൻ നവമാധ്യമങ്ങളിൽ ശ്രമം നടക്കുന്നുവെന്ന് സി.പി.എം കണ്ണൂർ ജില്ല മുൻ െസക് രട്ടറി പി. ജയരാജൻ. പി.െജ എന്നത് തെൻറ ചുരുക്കപ്പേരായി കരുതുന്ന ഗ്രൂപ്പുകൾ പേരിൽ മാ റ്റം വരുത്തണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ അഭ്യർഥിച്ചു. ഇതിന് പിന്നാലെ തെറ്റുപറ്റി യെന്ന് ഏറ്റുപറഞ്ഞ് വിവാദ ‘പി.ജെ ആർമി’ എഫ്.ബി ഗ്രൂപ്പും രംഗെത്തത്തി.
‘പി.ജെ ആർമി’ ഫ േസ്ബുക്ക് ഗ്രൂപ്പിനെ തള്ളിപ്പറയണമെന്ന സി.പി.എം സംസ്ഥാനസമിതിയുടെ പൊതുവികാരവും നേതൃത്വത്തിെൻറ നിർേദശവും മാനിച്ചായിരുന്നു ജയരാജെൻറ അഭ്യർഥന. ‘സമൂഹമാധ്യമങ്ങളില്‍ സംവാദങ്ങള്‍ നടത്തുന്ന ചില ഗ്രൂപ്പുകളുടെ പേരുകളില്‍ ‘പി.ജെ’ എന്നത് ചേര്‍ത്ത് കാണുന്നുണ്ട്. തെരഞ്ഞെടുപ്പിനുശേഷം മേല്പറഞ്ഞ പേരുകളിലുള്ള ഗ്രൂപ്പുകള്‍ സി.പി.എം നിലപാടുകളില്‍നിന്ന് വ്യത്യസ്ത പ്രചാരണങ്ങള്‍ നടത്തുന്നതായി മനസ്സിലാക്കുന്നു. ഇത് ആശാസ്യമല്ല. അതിനാല്‍ ‘പിജെ’ എന്നത് എെൻറ ചുരുക്കപ്പേരായി കരുതുന്ന ഗ്രൂപ്പുകള്‍ പേരില്‍ മാറ്റം വരുത്തണം.
സി.പി.എം അംഗങ്ങൾ അഭിപ്രായങ്ങള്‍ അവരവരുടെ പാര്ട്ടിഘടകങ്ങളിലാണ് ഉന്നയിക്കേണ്ടത്. എതിരാളികള്‍ക്ക് ആയുധം കൊടുക്കുന്ന സമീപനം സ്വീകരിക്കരുത്. നേതാക്കളുടെ മക്കളുടെ ജോലിയും മറ്റും ചൂണ്ടിക്കാണിച്ച് നേതാക്കളെ വ്യത്യസ്ത തട്ടുകളിലാക്കാന്‍ നവമാധ്യമങ്ങളിലൂടെയും മറ്റും ശ്രമിക്കുന്നുണ്ട്. അതിെൻറ ഭാഗമായി എെൻറ ഒരു മകന് ഏതോ ഒരവസരത്തില്‍ കല്ലുചുമന്നതും മറ്റൊരു മകന് ഹോട്ടല്‍ ജോലി ചെയ്യുന്നതും അവരുടെ സുഹൃത്തുക്കള്‍ തമാശയായി ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്തത് ഉപയോഗപ്പെടുത്തിക്കൊണ്ട് നേതാക്കളുടെ മക്കള്‍ വ്യത്യസ്ത തട്ടുകളിലാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്. ഇതെല്ലാം എല്ലാവരും സദുദ്ദേശ്യത്തോടെയല്ല ചെയ്യുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു’ - ജയരാജൻ വിശദീകരിച്ചു.
പി. ജയരാജെൻറ ഇൗ ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെയായിരുന്നു സി.പി.എം നേതൃത്വത്തിെൻറ കണ്ണിലെ കരടായ ‘പി.ജെ ആർമി’യുടെ പ്രതികരണം. ‘സഖാവേ’ എന്ന് അഭിസംബോധന ചെയ്താണ് പോസ്റ്റ് ആരംഭിക്കുന്നത്.
‘കഴിഞ്ഞ ലോകസ്ഭതെരഞ്ഞെടുപ്പ് സമയത്ത് ‘വോട്ട് ഫോർ പി.ജെ’ എന്ന പേരിൽ തുടങ്ങിയതാണ് പേജ്. പല പേരുകളും നൽകി പേര് മാറ്റാൻ എഫ്.ബിക്ക് അപേക്ഷ നൽകിയിട്ടും അനുവദിച്ചില്ല. അവസാനം ‘പി.ജെ ആർമി’ എന്ന പേരാണ് എഫ്.ബി അംഗീകരിച്ചത്. കഴിഞ്ഞദിവസം ആന്തൂർ വിഷയത്തിൽ പോരാളി ഷാജി എഫ്.ബി പേജിൽ വന്ന പോസ്റ്റ് ഇൗ പേജിൽ ഷെയർ ചെയ്തു. പീന്നീട് നീക്കം ചെയ്തു. അതിന് ക്ഷമ ചോദിക്കുന്നു. ഒരിക്കലും സഖാവിനെ അപമാനിക്കാനോ പാർട്ടിയെ അവഹേളിക്കാനോ പേജ് ഉപയോഗിച്ചിട്ടില്ല. പ്രസ്ഥാനത്തിെൻറ കൂടെ സഖാവിെൻറ കൂടെ എന്നും ഉണ്ടാവും’ - പി.ജെ ആർമി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.